കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുക്മയുടെ പുതുവര്‍ഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്‌കാരത്തിനും കലകള്‍ക്കും പ്രവാസ നാട്ടില്‍ നല്‍കിവരുന്ന പ്രോത്സാഹനം ശ്‌ളാഘനീയമാണെന്ന് ശൈലജ ടീച്ചര്‍ അനുസ്മരിച്ചു.
മാറുന്ന കാലത്തിന്റെ വേറിട്ട ചിന്തകളെയും ജീവിത രീതികളെയും കുറിച്ചും; കോവിഡ് ഉയര്‍ത്തിയ സാമൂഹ്യ വെല്ലുവിളികളെ സംസ്ഥനം നേരിട്ട രീതികളെ കുറിച്ചും ടീച്ചര്‍ നടത്തിയ പ്രൗഢമായ ഉദ്ഘാടന പ്രസംഗം നൂറുകണക്കിന് അനുമോദന കമന്റുകളിലൂടെയാണ് UUKMA ഫേസ്ബുക്ക് പേജിലൂടെ ലൈവില്‍ എത്തിയ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്.
ചടങ്ങില്‍ വിശിഷ്ടാടാതിഥി ആയി എത്തിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ മലയാണ്മയുടെ സൗരഭ്യമാര്‍ന്ന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സെലിബ്രിറ്റി അതിഥിയായി എത്തിയ പ്രശസ്ത തമിഴ് മലയാള ചലച്ചിത്ര താരം ബാല കുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദ്യവും പ്രചോദനാത്മകവുമായ സന്ദേശം നല്‍കിയത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. എറണാകുളം എം പി ഹൈബി ഈഡന്‍ ആശംസകളുമായി കടന്നുവന്നു കലാമേള രാവിന്റെ ആവേശം ഇരട്ടിപ്പിച്ചു.
യുക്മയുടെ ശക്തരായ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് പതിനൊന്നാമത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാര്‍. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയനെ പിന്തള്ളിയാണ് ഈസ്റ്റ് ആംഗ്ലിയ ചരിത്ര നേട്ടം കുറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ വില്‍ഷെയര്‍ മലയാളി അസോസിയേഷനെ ഒരേ ഒരു പോയിന്റിന് പിന്നിലാക്കി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ അസോസിയേഷന്‍ കിരീടം ചൂടി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിജയഗാഥയൊരുക്കിയ ഒരു കുടുംബമാണ് കലാതിലകം കലാപ്രതിഭ പട്ടങ്ങളിലൂടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. ലൂട്ടന്‍ നിവാസികളായ, ഐ ടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് ജിജി ദമ്പതികളുടെ മക്കളാണ് യുക്മ കലാമേളകളുടെ ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരന്‍ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.
നൃത്ത മത്സരങ്ങളിലെ പ്രത്യേക പ്രാവീണ്യത്തിനുള്ള നാട്യമയൂരം അവാര്‍ഡ് ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു കരസ്ഥമാക്കി. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി നല്‍കിവരുന്ന ഭാഷാകേസരി അവാര്‍ഡ് കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ കെവിന്‍ ടൈറ്റസ് നേടി.
ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കുള്ള തെരഞ്ഞെടുപ്പും ഏറെ വാശിയേറിയതായിരുന്നു. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ ജാന്‍വി ജയേഷ് നായര്‍ (കിഡ്‌സ്), ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു (സബ്ജൂനിയേര്‍സ്), ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനില്‍നിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേര്‍സ്), ആനി അലോഷ്യസ് (സീനിയേഴ്‌സ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളും സ്‌പോണ്‍സര്‍മാരും യുക്മ നേതാക്കളുമായി അറുപതോളം പേരാണ് ആകെ ലൈവില്‍ സംസാരിക്കുന്നതിനും ഫലപ്രഖ്യാപനം നടത്തുന്നതിനുമായി എത്തിയത്. യുക്മ രൂപീകൃതമായ കാലം മുതല്‍ നാളിതുവരെ വളര്‍ച്ചയുടെ വഴിത്താരയില്‍ നേതൃത്വം വഹിച്ചവരും സഹയാത്രികരും, ഇന്നും സഹകരിച്ചു പോരുന്നവരുമായ നാല്‍പ്പതോളം വ്യക്തികള്‍ ആയിരുന്നു ഓരോ മത്സര ഇനങ്ങളുടെയും ഫലപ്രഖ്യാപനം നടത്തിയത് എന്നത് വളരെ കൗതുകകരമായിരുന്നു. ഓരോ വ്യക്തിക്കും യുക്മയുമായുള്ള ബന്ധം എടുത്തുപറഞ്ഞുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ ലൈവ് സ്ട്രീമിലേക്ക് ക്ഷണിച്ചപ്പോള്‍, അതാത് വ്യക്തികള്‍ക്കും ഒപ്പം സംഘടനക്കും അഭിമാന നിമിഷങ്ങളായി മാറി. മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ആദ്യ ഫലപ്രഖ്യാപനം നടത്തുകയും കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. ഓരോ ഇനങ്ങളിലെയും ഫലപ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഒന്നാം സ്ഥാനം നേടിയ പ്രകടനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകൂടി ചെയ്തപ്പോള്‍, യഥാര്‍ഥ ദേശീയ കലാമേളയുടെ വേദി പുനര്‍ ജനിക്കുന്ന പ്രതീതിയിലായി പ്രേക്ഷകര്‍. യു കെ മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയും നര്‍ത്തകിയുമായ ദീപാ നായര്‍ ആയിരുന്നു ഉദ്ഘാടന സമാപന ചടങ്ങുകള്‍ മികവോടെ ഏകോപിപ്പിച്ചത്. യുക്മ കലാമേളയുടെ സ്‌പോപോണ്‍സര്‍മാര്‍ കൂടിയ അലൈഡ് ഫിനാന്‍സ് & മോര്‍ട്‌ഗേജ് സര്‍വ്വീസിന്റെ ബിജോ ടോം, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സിന്റെ പോള്‍ ജോണ്‍ എന്നിവര്‍ കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഡിസംബര്‍ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെര്‍ച്വല്‍ നഗറില്‍ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങള്‍ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.
യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാമൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യ ആയിരുന്നു കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം.
യുക്മയുടെ പതിനൊന്നാമത് വെര്‍ച്വല്‍ കലാമേളയുടെ പ്രധാന സ്‌പോപോണ്‍സര്‍മാര്‍ ആയിരുന്നത് അലൈഡ് ഫൈനാന്‍സ് & മോര്‍ട്‌ഗേഗേജ് സര്‍വ്വീസസ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ്, മുത്തൂറ്റ് ഗ്രൂപ്പ്, ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ട്യൂട്ടര്‍ വേവ്‌സ്, ജി ഡി പി കംപ്‌ളൈന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വന്‍ വിജയമാക്കി മാറ്റിയ എല്ലാവര്‍ക്കും, യുക്മ ദേശീയ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോ. സെക്രട്ടറി സാജന്‍ സത്യന്‍ എന്നിവര്‍ നന്ദി അറിയിച്ചു.
എസ് പി ബി വെര്‍ച്വല്‍ നഗറില്‍ നടന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ വിജയികളുടെ പേരുകള്‍ അസോസിയേഷന്‍ റീജിയന്‍ സഹിതം ചുവടെ ചേര്‍ക്കുന്നു.
ഭരതനാട്യം (ജൂണിയര്‍):
1. നിയ സജേഷ് (ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. അഞ്ജലി ജോ പഴയാറ്റില്‍ (നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
3. നന്ദന രാംകുമാര്‍ (കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
ഭരതനാട്യം (സീനിയര്‍):
1. നന്ദന സത്യപാല്‍ (ലീഡ്‌സ് മലയാളി അസ്സോസ്സിയേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ )
2. ഡോ.അഭിലാഷ് നായര്‍ (എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍, മിഡ്‌ലാന്‍ഡ്‌സ് )
3. പ്രിയ ആനന്ദ് (ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണ്‍, നോര്‍ത്ത് വെസ്റ്റ് ).
ഭരതനാട്യം (സബ്ബ് ജൂണിയര്‍):
1. മരിയ രാജു (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
2. വൈഗ ദിലീപന്‍ (സംഗീത ഓഫ് യു കെ ക്രോയ്ഡണ്‍, സൌത്ത് ഈസ്റ്റ്)
3. ജോഹാന ജേക്കബ്ബ് (ലിംക ലിവര്‍പൂള്‍, നോര്‍ത്ത് വെസ്റ്റ്).
സിനിമാറ്റിക് ഡാന്‍സ് (കിഡ്‌സ്):
1. റബേക്ക ജിജോ (ബി.സി.എം.സി. ബര്‍മിംഗ്ഹാം, മിഡ്‌ലാന്‍ഡ്‌സ്)
2. ജാന്‍വി ജയേഷ് നായര്‍ (വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, സൌത്ത് വെസ്റ്റ്)
3. റ്റിയ മരിയ പ്രിന്‍സ് (നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
സിനിമാറ്റിക് ഡാന്‍സ് (സബ്ബ് ജൂണിയര്‍):
1. മരിയ രാജു (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
2. ദയ പ്രേം നായര്‍ (കെ.സി.ഡബ്‌ള്യു.എ. ക്രോയ്ഡണ്‍, സൌത്ത് ഈസ്റ്റ്)
3. ജോര്‍ജ്ജ് ജോ പഴയാറ്റില്‍ (നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
സിനിമാറ്റിക് ഡാന്‍സ് (ജൂണിയര്‍):
1. ടോണി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. ഹന്ന വിക്ടര്‍ (വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, സൌത്ത് വെസ്റ്റ്)
3. ഫ്രെഡറിക് ഫ്രാന്‍സിസ് പ്രിന്‍സ് (നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
സിനിമാറ്റിക് ഡാന്‍സ് (സീനിയര്‍):
1. റിനു ജോസഫ് (വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, സൌത്ത് വെസ്റ്റ്)
2. അഖില അജിത് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
3. റിയ കുര്യന്‍ ബില്‍ട്ടന്‍ (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍).
ഡ്രംസ് (സബ്ബ് ജൂണിയര്‍):
1. ജോസഫ് അബ്രാഹം ജൂബി (നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. അലന്‍ ബഷീര്‍
(വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, സൌത്ത് വെസ്റ്റ്)
3. ഫ്‌ളെവിന്‍ സജു (ബര്‍മിംഗ്ഹാം കേരള വേദി, മിഡ്‌ലാന്‍ഡ്‌സ്).
ഡ്രംസ് (ജൂണിയര്‍):
1. ആന്‍ഡ്രു റോജന്‍ (എസ്സ്.എം.എ. ഗ്‌ളാസ്സ്‌ഗോ, സ്‌കോട്ട്‌ലന്‍ഡ്)
2. മെല്‍വിന്‍ മാക്‌സ് ജിപ്‌സണ്‍ (നോര്‍മ മാഞ്ചസ്റ്റര്‍, നോര്‍ത്ത് വെസ്റ്റ്)
3. ജോര്‍ജ്ജ് ഡിക്‌സ് (എന്‍.എം.സി.എ. നോട്ടിംഗ്ഹാം, മിഡ്‌ലാന്‍ഡ്‌സ്).
ഡ്രംസ് (സീനിയര്‍):
1. നന്ദന സത്യപാല്‍ (ലീഡ്‌സ് മലയാളി അസ്സോസ്സിയേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍).
പ്രസംഗം ഇംഗ്‌ളീഷ് (സബ്ബ് ജൂണിയര്‍):
1. ദിയ എലീസ ജോര്‍ജ്ജ് (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഒര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
2. സച്ചിന്‍ ഡാനിയല്‍ (കീലി മലയാളി അസ്സോസ്സിയേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
3. ജൂഡിത് ടോമി ( കെ.സി.എഫ്. വാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്‌ളിയ)
3. എന്യ ബിജു (എയ്ല്‍സ്ബറി മലയാളി സമാജം, സൌത്ത് വെസ്റ്റ്).
പ്രസംഗം ഇംഗ്‌ളീഷ് (ജൂണിയര്‍):
1. ടോണി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. അഡേല്‍ ബഷീര്‍ (വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, സൌത്ത് വെസ്റ്റ്)
3. ആര്യ ദാസ് (ബി.സി.എം.സി. ബര്‍മിംഗ്ഹാം, മിഡ്‌ലാന്‍ഡ്‌സ്).
പ്രസംഗം മലയാളം (സബ്ബ് ജൂണിയര്‍):
1. മാത്യു പ്രകാശ് (സീമ ഈസ്റ്റ്‌ബോണ്‍, സൌത്ത് ഈസ്റ്റ്)
2. ആല്‍ഡ്‌റിക് ജയ്‌സണ്‍ മണവാളന്‍ (ജി.എം.എ. ഗ്‌ളോസ്റ്റര്‍ഷയര്‍, സൌത്ത് വെസ്റ്റ്).
പ്രസംഗം മലയാളം (ജൂണിയര്‍):
1. ടെസ്സ സൂസന്‍ ജോണ്‍ (സി.എം.എ. കേംബ്രിഡ്ജ്, ഈസ്റ്റ് ആംഗ്‌ളിയ)
2. മെറീന പ്രകാശ് (സീമ ഈസ്റ്റ്‌ബോണ്‍, സൌത്ത് ഈസ്റ്റ്)
3. മാര്‍ട്ടിന്‍ പ്രകാശ് (സീമ ഈസ്റ്റ്‌ബോണ്‍, സൌത്ത് ഈസ്റ്റ്).
പ്രസംഗം മലയാളം (സീനിയര്‍):
1. ജോ വില്‍ട്ടന്‍ (ജി.എം.എ. ഗ്‌ളോസ്റ്റര്‍ഷയര്‍, സൌത്ത് വെസ്റ്റ്)
2. ബിന്‍സി വിക്ടര്‍ (ഡബ്‌ള്യു.എം.എ. വില്‍റ്റ്ഷയര്‍, സൌത്ത് വെസ്റ്റ്)
3. ജെസ്സിന്‍ ജോണ്‍ (ബി.സി.എം.സി. ബര്‍മിംഗ്ഹാം, മിഡ്‌ലാന്‍ഡ്‌സ്)
3. ജോമോള്‍ ജിജി (ബി.സി.എം.സി. ബര്‍മിംഗ്ഹാം, മിഡ്‌ലാന്‍ഡ്‌സ്).
നാടോടി നൃത്തം (സബ്ബ് ജൂണിയര്‍):
1. ഈവ മരിയ കുരിയാക്കോസ് (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
2. നയനിക അശ്വിന്‍ (എല്‍മ ലണ്ടന്‍, ഈസ്റ്റ് ആംഗ്‌ളിയ)
3. മരിയ രാജു (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍).
നാടോടി നൃത്തം (ജൂണിയര്‍):
1. ടോണി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. നിയ സജേഷ് (ചെംസ്‌ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
3. ഫ്രെഡറിക് ഫ്രാന്‍സിസ് പ്രിന്‍സ് (നോര്‍വിച്ച് മലയാളി അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
നാടോടി നൃത്തം (സീനിയര്‍):
1. സിന്ധു രാമചന്ദ്രന്‍ (നോര്‍മ മാഞ്ചസ്റ്റര്‍, നോര്‍ത്ത് വെസ്റ്റ്)
2. ഡോ.അഭിലാഷ് നായര്‍ (എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍, മിഡ്‌ലാന്‍ഡ്‌സ്)
3. അഖില അജിത് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
ഗിറ്റാര്‍ (സബ്ബ് ജൂണിയര്‍):
1. എയ്‌സല്‍ ജെയിംസ് വിപിന്‍ (സി.കെ.സി. കവന്റ്‌റി, മിഡ്‌ലാന്‍ഡ്‌സ്)
2. ഇവാന അമ്പിപ്പറമ്പില്‍ (കെ.സി.ഡബ്‌ള്യു.എ. ക്രോയ്ഡണ്‍, സൌത്ത് ഈസ്റ്റ്).
ഗിറ്റാര്‍ (ജൂണിയര്‍):
1. ജെയ്‌സ് ഇമ്മാനുവല്‍ (ഡി.കെ.സി. പൂള്‍, സൌത്ത് ഈസ്റ്റ്)
2. കെവിന്‍ ക്‌ളീറ്റസ് (ജി.എ.സി.എ. ഗില്‍ഡ്‌ഫോര്‍ഡ്, സൌത്ത് ഈസ്റ്റ്).
കീ ബോര്‍ഡ് (സബ്ബ് ജൂണിയര്‍):
1. വൈഗ ദിലീപന്‍ (സംഗീത ഓഫ് യു കെ ക്രോയ്ഡന്‍, സൌത്ത് ഈസ്റ്റ്)
2. ഏഡ്‌റിയല്‍ സൈലസ് വിപിന്‍ (സി.കെ.സി. കവന്റ്‌റി, മിഡ്‌ലാന്‍ഡ്‌സ്)
3. മാനവ് ജിതേഷ് (ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം, സൌത്ത് വെസ്റ്റ്).
കീ ബോര്‍ഡ് (ജൂണിയര്‍):
1. കെവിന്‍ ടൈറ്റസ് (സി.എം.എ. കാര്‍ഡിഫ്, വെയില്‍സ്)
2. ആല്‍വിന്‍ അരുണ്‍ തോമസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
3. അദ്വിക അമ്പിപ്പറമ്പില്‍ (കെ.സി.ഡബ്‌ള്യു.എ. ക്രോയ്ഡണ്‍, സൌത്ത് ഈസ്റ്റ്).
കീ ബോര്‍ഡ് (സീനിയര്‍):
1. ആനി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ).
മോഹിനിയാട്ടം (സബ്ബ് ജൂണിയര്‍):
1. ഇവ മരിയ കുരിയാക്കോസ് (ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
2. ഹന്ന ജോണ്‍സണ്‍ (എസ്സ്.എം.എ. സ്‌കന്തോര്‍പ്, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍)
മോഹിനിയാട്ടം (ജൂണിയര്‍):
1. ഗസല്‍ സൈമണ്‍ ( എല്‍മ 1 ലണ്ടന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. അന്ന കുരീക്കല്‍ (ബി.എം.കെ.എ. ബെഡ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്‌ളിയ).
മോഹിനിയാട്ടം (സീനിയര്‍):
1. ആനി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍, ഈസ്റ്റ് ആംഗ്‌ളിയ)
2. സിന്ധു രാമചന്ദ്രന്‍ (നോര്‍മ മാഞ്ചസ്റ്റര്‍, നോര്‍ത്ത് വെസ്റ്റ്)
3. രജിത നമ്പ്യാര്‍ (ഡബ്‌ള്യു.എം.എ. വില്‍റ്റ്ഷയര്‍, സൌത്ത് വെസ്റ്റ്).
മോണോ ആക്ട് (സബ് ജൂനിയര്‍):
1. റോഷ്‌ന ജോണ്‍ (സ്‌കന്തോര്‍പ്പ് മലയാളി അസോസിയേഷന്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
2. പ്രണവ് ജ്യോതി (മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റണ്‍)
3. ഫെലിക്‌സ് മാത്യു ( ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ് )
മോണോ ആക്ട് (ജൂനിയര്‍):
1. അഞ്ജലി ജോ പഴയാറ്റില്‍ (നോര്‍വിച്ച് മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)
2. സൈറാ ജിജോ (ബി.സി.എം.സി, മിഡ്‌ലാന്‍ഡ്‌സ്)
മോണോ ആക്ട് (സീനിയര്‍):
1. റീജ ജോസഫ് (കീത് ലി മലയാളി അസോസിയേഷന്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
2. നിശാന്ത് ഗോപിനാഥ് (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ് )
3. അശ്വതി പ്രസന്നന്‍ (മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്ക്‌പോര്‍ട്ട്, നോര്‍ത്ത് വെസ്റ്റ് )
പദ്യപാരായണം (സബ് ജൂനിയര്‍):
1. അലക്‌സാ പുല്ലക്കാട്ട് (ബി.സി.എം. സി, മിഡ്‌ലാന്‍ഡ്‌സ്)
2. മൈക്കിള്‍ പ്രകാശ് ( സീമാ
ഈസ്റ്റ്‌ബോണ്‍, സൗത്ത് ഈസ്റ്റ് )
3. ജോഷ്വ വിക്ടര്‍ (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ് )
പദ്യപാരായണം (ജൂനിയര്‍):
1. ട്രിഷാ സുധി ( ചെംസ്ര്‍ലന്‍
ഡ് മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)
2. സൈറാ ജിജോ (ബി സി.എം.സി, മിഡ്‌ലാന്‍ഡ്‌സ്)
3. ടെസ്സാ സൂസണ്‍ ജോണ്‍ (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)
പദ്യപാരായണം (സീനിയര്‍):
1. സാജു വര്‍ഗ്ഗീസ് ( എര്‍ഡിംങ്ണ്‍ മലയാളി അസോസിയേഷന്‍, മിഡ്‌ലാന്‍ഡ്)
2. ഷാരോണ്‍ ജേക്കബ് (സ്‌കന്തോര്‍പ്പ് മലയാളി അസോസിയേഷന്‍,
യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
3. ലീനുമോള്‍ ചാക്കോ (സ്‌കന്തോര്‍പ്പ് മലയാളി അസോസിയേഷന്‍,
യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
സോളോ സോംഗ് (കിഡ്‌സ് മലയാളം/ഇംഗ്ലീഷ്):
1. ജാന്‍വി ജയേഷ് നായര്‍ (വില്‍ ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ് )
2. ആന്‍ എലിസബത്ത് ജോബി(ബേസിംങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സൗത്ത് വെസ്റ്റ്)
3. എഡ്വിന്‍ ആന്‍ഡ്രൂസ് റോയ് (മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്ക് പോര്‍ട്ട്, നോര്‍ത്ത് വെസ്റ്റ് )
സോളോ സോംഗ് ( സബ് ജൂനിയര്‍):
1. ജോഹന്ന ജേക്കബ് ( ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ് )
2. ഇസബെല്‍ ഫ്രാന്‍സീസ് ( ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ്)
3. ഫെബിയ ജിസ്‌മോന്‍ (വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ് )
സോളോ സോംഗ് (ജൂനിയര്‍):
1. ജീവന്‍ ടെന്നി (വോക്കിംങ്ങ് മലയാളി അസോസിയേഷന്‍, സൗത്ത് ഈസ്റ്റ്)
2. അന്ന ജിമ്മി (ബി.സി.എം.സി, മിഡ്‌ലാന്‍ഡ്‌സ്)
3. അഡേല്‍ ബഷീര്‍ (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ് )
സോളോ സോംഗ് (സീനിയര്‍):
1. ആനി അലോഷ്യസ് (ലൂട്ടന്‍ കേരളൈറ്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ)
2. സാജു വര്‍ഗ്ഗീസ് (എര്‍ഡിംങ്ടണ്‍ മലയാളി അസോസിയേഷന്‍, മിഡ്‌ലാന്‍ഡ്‌സ് )
3. ജിസ്‌മോള്‍ ജോസ് (മലയാളി അസോസിയേഷന്‍ ഓഫ്
സ്റ്റോക്ക്‌പോര്‍ട്ട്, നോര്‍ത്ത് വെസ്റ്റ് )
സ്റ്റോറി ടെല്ലിംഗ് (കിഡ്‌സ് ഇംഗ്ലീഷ് / മലയാളം):
1. ജാന്‍വി ജയേഷ് നായര്‍ (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ്)
2. നോഹ എബ്രഹാം ആന്റണി (വോക്കിംഗ് മലയാളി അസോസിയേഷന്‍, സൗത്ത് ഈസ്റ്റ്)
3. അമിലിയ സാറാസ് (സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍, ഈസ്റ്റ് ആംഗ്ലിയ)
വയലിന്‍ (സബ് ജൂനിയര്‍):
1. എയ്ഡീന്‍ ടൈറ്റസ് (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, വെയില്‍സ്)
2. ഓം ദേവ് (നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, നോര്‍ത്ത് വെസ്റ്റ് )
3. സ്റ്റീവ് ലൂബി മാത്യൂസ് (എല്‍മ1, ഈസ്റ്റ് ആംഗ്ലിയ)
വയലിന്‍ (ജൂനിയര്‍):
1. ഫ്രെയാ സാജു (ബര്‍മിംങ്ഹാം കേരള വേദി,മിഡ്‌ലാന്‍ഡ്‌സ് )
2. കെവിന്‍ ടൈറ്റസ് (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, വെയില്‍സ്)
3. ഒലിവിയ എഡിസന്‍ (ഒരുമ ബെറിന്‍സ്ഫീല്‍ഡ്, സൗത്ത് വെസ്റ്റ്)
വയലിന്‍ (സീനിയര്‍):
ശാന്തി വര്‍ഗീസ് (സ്‌കന്തോര്‍പ്പ് മലയാളി അസോസിയേഷന്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
നാട്യ മയൂരം
മരിയ രാജു ( ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
ഭാഷാ കേസരി
കെവിന്‍ ടൈറ്റസ് (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, വെയില്‍സ്)
വ്യക്തിഗത ചാമ്പ്യന്‍മാര്‍
കിഡ്‌സ് ജാന്‍വി ജയേഷ് നായര്‍ (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സൗത്ത് വെസ്റ്റ് )
സബ് ജൂനിയര്‍ മരിയ രാജു ( ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇ വൈ സി ഒ), യോര്‍ക് ഷെയര്‍ & ഹംമ്പര്‍)
ജൂനിയര്‍ ടോണി അലോഷ്യസ് (ലൂട്ടണ്‍ കേരളൈറ്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ)
സീനിയര്‍ ആനി അലോഷ്യസ് ലൂട്ടണ്‍ കേരളൈറ്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ)
കലാപ്രതിഭ
ടോണി അലോഷ്യസ് (ലൂട്ടണ്‍ കേരളൈറ്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ)
കലാതിലകം
ആനി അലോഷ്യസ് (ലൂട്ടണ്‍ കേരളൈറ്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ)
ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍:
1. ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍ 37 പോയിന്റ്
2. വില്‍റ്റ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍ 36 പോയിന്റ്
3. ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 27 പോയിന്റ്
4. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി 22 പോയിന്റ്.
5. നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍ 17 പോയിന്റ്.
5. സ്‌കന്തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ 17 പോയിന്റ്.
ചാമ്പ്യന്‍ റീജിയണ്‍:
1. ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ 88 പോയിന്റ്
2. യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ 62 പോയിന്റ്
3. മിഡ്‌ലാന്‍ഡ് റീജിയണ്‍ 51 പോയിന്റ്
4. സൌത്ത് വെസ്റ്റ് റീജിയണ്‍ 50 പോയിന്റ്
5. സൌത്ത് ഈസ്റ്റ് റീജിയണ്‍ 46 പോയിന്റ്.
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)