ഒരു ദശാബദത്തിലേറയായി ലിവര്‍പൂളിലെ മലയാളികള്‍ക്കും, യു.കെ യിലേ മറ്റുള്ള മലയാളി അസ്സോസിയേഷനുകള്‍ക്കു പോലും മാതൃകയായി നിലകൊള്ളുന്ന ലിമ പ്രശംസനീയമാംവിധം അതിന്റെ പ്രയാണം തുടരുന്നു. പ്രവര്‍ത്തന മികവില്‍ എന്നും വ്യത്യസ്തയോടെ നിലകൊള്ളുന്ന ലിമ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു.ലിമയുടെ പുതിയ പ്രസിഡന്റായി ജോയി ആഗസ്തി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുന്‍ കമ്മറ്റിയില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വൈസ് പ്രസിഡന്റായി ഇ. ജെ. കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുന്‍ ഭരണസമിതിയില്‍ കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്നു.ലിമയുടേ മുന്‍ പ്രസിഡന്റായ ഷാജു ഉതുപ്പിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുന്‍ കമ്മറ്റിയംഗമായ ജോഫി ജോസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു.ട്രഷറാറായി സബാസ്റ്റ്യന്‍ ജോസഫിനെ വീണ്ടും തിരഞ്ഞടുത്തു.കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം ലിമയുടെ ട്രഷറാറായി പ്രവര്‍ത്തിക്കുന്നു. ലിമയുടെ മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജോസ് മാത്യു പി.ആര്‍.ഒ & ഓഡിറ്റര്‍ ആയി തിരഞ്ഞടുത്തു.ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി ജിനോയി മദാനും, സെബാസ്റ്റ്യന്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ നിലവില്‍ ലിമയുടെ കമ്മറ്റിയംഗങ്ങളാണ്. സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി സാജു ലൂക്കോസ്, ഹരികുമാര്‍ ഗോപാലന്‍, ജോസ് കരിപായിയും തിരഞ്ഞെടുക്കപ്പെട്ടു.ലിമയുടെ ഈ വര്‍ഷത്തെ യൂത്ത് കോ ഓര്‍ഡിനേറ്റേഴ്‌സായി മലീസ ഇമ്മാനുവേലും, ബെനിറ്റോ സബാസ്റ്റ്യനും, ഡിജോ ജോണും തിരഞ്ഞെടുക്കപ്പെട്ടു.കമ്മറ്റിയംഗങ്ങളായി നിഷ ഉതുപ്പ്, ദിനൂപ് ജോര്‍ജ് , മാത്യു അലക്‌സാസ്ഥര്‍, ആശിഷ് ജോസഫ്, ജോര്‍ജ് കിഴക്കേക്കര, ബിജു ജോര്‍ജ് മുതലായവര്‍ തിരഞ്ഞടുത്തു.