CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 52 Seconds Ago
Breaking Now

പിജെയുടെ മകന്‍ അപു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പ് കളത്തിലേക്ക്; തിരുവമ്പാടി പരിഗണനയില്‍

തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയുടെ പിന്തുണയോടെ വിജയിക്കാമെന്നാണ് ജോസഫിന്റെ കണക്ക് കൂട്ടല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകന്‍. അപു ജോണ്‍ ജോസഫ് കോഴിക്കോട്ട് നിന്നും മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് സീറ്റായ പേരാമ്പ്ര മുസ്ലിം ലീഗിന് നല്‍കി തിരുവമ്പാടി വാങ്ങാനാണ് നീക്കം. മലയോര മേഖലയായ തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയുടെ പിന്തുണയോടെ വിജയിക്കാമെന്നാണ് ജോസഫിന്റെ കണക്ക് കൂട്ടല്‍.

മുസ്ലീം ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനും പദ്ധതിയുണ്ട്. കെപിസിസി ഉപാധ്യക്ഷന്‍ ടി സിഖിന് ഈ മണ്ഡലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കുന്ദമംഗലത്ത് നിന്നും പരാജയപ്പെട്ട ടി സിദ്ധിഖിന് ഇത്തവണ സുരക്ഷിത മണ്ഡലം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ടി സിദ്ധിഖ് മണ്ഡലത്തില്‍ സജീവവുമാണ്. അതിനിടെയാണ് അപു ജോര്‍ജിന്റെ പേര് ഉയരുന്നത്.

പേരാമ്പ്ര മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് കാലങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഒറ്റത്തവണ മാത്രമായിരുന്നു വിജയിച്ചത്. നിലവില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരും പേരാമ്പ്രയില്‍ നിന്നും ഉയരുന്നുണ്ട്. നിലവില്‍ പിജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനാണ് മകന്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.