CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Minutes 34 Seconds Ago
Breaking Now

റിലീസ് ചെയ്യാനിരിക്കേ മാസ്റ്റര്‍ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന വിജയ്‌വിജയ് സേതുപതിലോകേഷ് കനകരാജ് ടീമിന്റെ മാസ്റ്ററിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു. റിലീസിന് ഒരു ദിവസം മുന്‍പാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് വിഷയം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്.

പ്രിയപ്പെട്ടവരെ, ഒന്നരവര്‍ഷത്തെ ശ്രമഫലമായാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തിക്കുന്നത്. തിയേറ്ററിലിരുന്ന് ചിത്രം നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു. നിങ്ങളിലേക്ക് ചോര്‍ന്ന ദൃശ്യങ്ങള്‍ എത്തുകയാണെങ്കില്‍ ദയവ് ചെയ്ത് ഷെയര്‍ ചെയ്യരുത്', ലോകേഷ് ട്വീറ്റ് ചെയ്തു.

ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.