CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 57 Seconds Ago
Breaking Now

രാഹുലും പ്രിയങ്കയും സച്ചിന്‍ പൈലറ്റും താര പ്രചാരകരായി കേരളത്തിലെത്തും ; യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടുന്ന താര പ്രചാരകരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലെ താര പ്രചാരകരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.

പ്രിയങ്കാഗാന്ധി യുപി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയേക്കും. കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണം നടത്തും. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറക്കും.കഴിഞ്ഞ തവണ ബീഹാറില്‍ കോണ്‍ഗ്രസ് താരപ്രചാരകുടെ പട്ടികയില്‍ പ്രിയങ്കാഗാന്ധി ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രചരണ രംഗത്തുണ്ടായിരുന്നില്ല.തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഐസിസി ഭാരവാഹികള്‍, കെപിസിസി നേതൃത്വവുമായി കൂടിയാലോചിച്ച് മുഖ്യപ്രചാരകരുടെ പട്ടികക്ക് അന്തിമ രൂപം നല്‍കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആദ്യം എത്തുക തമിഴ്‌നാട്ടിലായിരിക്കും. ഈ മാസാവസാനം രാഹുല്‍ ഗാന്ധി കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് പ്രചരണ ചുമതല. കോണ്‍ഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാനാണ് ഗെലോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗെലോട്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി പരമേശ്വര തുടങ്ങിയവരും തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തും. മുതിര്‍ന്ന നിരീക്ഷകരായാണ് ഇവരുടെ നിയമനം. എഐസിസി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറുമായും ചേര്‍ന്നാവും ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു.

സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാവുന്ന യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പേരുകള്‍ ശേഖരിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.