മധ്യപ്രദേശിലെ സിധി ജില്ലയില്‍ 45 കാരിയായ വിധവയെ നാലു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ട ബലാത്സംഗത്തിന് ശേഷം പ്രതികള്‍ ഇരുമ്പുവടിയുപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിച്ചു. ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.
ചായക്കട നടത്തിയിരുന്ന സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്താണ് പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. നാലു പ്രതികളേയും അറസ്റ്റ് ചെയ്തു.
ഒരു നിര്‍ഭയ കൂടിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരുമെ്നനും രാഹുല്‍ ട്വീറ്റ് ചെയ്തു. കേസില്‍ അതിവേഗ വിചാരണ നടക്കുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.