CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 52 Seconds Ago
Breaking Now

മമ്മൂട്ടിയെന്ന നടന്‍ എന്നും അത്ഭുതപ്പെടുത്തുന്നു ; പ്രീസ്റ്റിന്റെ ടീസര്‍ പ്രതീക്ഷയേകുന്നതെന്ന് സത്യന്‍ അന്തിക്കാട്

മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിന്റെ ടീസര്‍ അതിശയിപ്പിച്ചുവെന്ന്  സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ടെന്നും  അഭിനയമികവും, ഉറച്ച നിലപാടുകളും, കറയില്ലാത്ത സൗഹൃദവുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ. ഉറച്ച നിലപാടുകളിലൂടെ. കറയില്ലാത്ത സൗഹൃദത്തിലൂടെ. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു. ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു. സത്യന്‍ അന്തിക്കാട്

ഫെബ്രുവരി നാലാം തീയതിയാണ് ദി പ്രിസ്റ്റ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ്.

രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.