CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 28 Seconds Ago
Breaking Now

ജൂണ്‍ അവസാനത്തോടെ യുകെയിലെ സകല മുതിര്‍ന്നവരെയും വാക്‌സിനേഷന്‍ ചെയ്യും; ബ്രിട്ടന് വേണ്ടി 60 മില്ല്യണ്‍ ഡോസുകള്‍ തയ്യാറാക്കാന്‍ ഫ്രഞ്ച് കമ്പനി; യുകെ ഫാസ്റ്റ് ട്രാക്കില്‍

ജൂണ്‍ മാസത്തോടെ 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന വാര്‍ത്ത രാജ്യത്തിന് ഉണര്‍വ്വേകുന്നതാണ്

രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും ജൂണ്‍ അവസാനത്തോടെ കൊറോണാവൈറസ് വാക്‌സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍. ബ്രിട്ടന്റെ വാക്‌സിനേഷന്‍ പദ്ധതി വേഗത കൈവരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഈ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. ഓരോ ആഴ്ചയിലും നാല് മുതല്‍ അഞ്ച് മില്ല്യണ്‍ വരെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വേഗതയിലേക്ക് നീങ്ങാന്‍ കഴിയുമെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങളുടെ വിശ്വാസം. 

വേനല്‍ക്കാലം പകുതിയോടെ 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നത് മന്ത്രിമാരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായ വാര്‍ത്തയാണ്. കൂട്ട വാക്‌സിനേഷനിലൂടെയാണ് ലോക്ക്ഡൗണ്‍ പതിയെ മാറ്റിയെടുക്കാന്‍ കഴിയുക. ഫ്രഞ്ച് ഡ്രഗ്‌സ് സ്ഥാപനമായ വാല്‍നെവ ബ്രിട്ടീഷ് മണ്ണില്‍ നിന്ന് തന്നെ 60 മില്ല്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശനിയാഴ്ചയോടെ 3.5 മില്ല്യണിലേറെ പേര്‍ക്ക് ആദ്യ ഡോസ് ലഭ്യമാക്കി.

കെയര്‍ ഹോം അന്തേവാസികള്‍, 80ന് മുകളില്‍ പ്രായമുള്ളവര്‍, ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് സ്റ്റാഫ് എന്നിവരാണ് നിലവില്‍ വാക്‌സിനേഷന്‍ നേടാന്‍ മുന്‍ഗണനയിലുള്ളത്. ഇവര്‍ക്ക് ഫിസര്‍-ബയോഎന്‍ടെക്, ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക വാക്‌സിനുകളില്‍ ഒന്നാണ് നല്‍കുന്നത്. ഫെബ്രുവരി പകുതിയോടെ അതീവ റിസ്‌ക് കാറ്റഗറിയിലുള്ള 15 മില്ല്യണ്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാമെന്നാണ് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നത്. 

ജൂണ്‍ മാസത്തോടെ 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന വാര്‍ത്ത രാജ്യത്തിന് ഉണര്‍വ്വേകുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.