CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 2 Seconds Ago
Breaking Now

97ാം വയസില്‍ കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍

97ാം വയസില്‍ കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഇപ്പോള്‍ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ മകന്‍ ഭവദാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.

1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.