CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 26 Seconds Ago
Breaking Now

രാമക്ഷേത്രത്തിന് സംഭാവന നല്‍കി അക്ഷയ് കുമാര്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി നടന്‍ അക്ഷയ് കുമാര്‍.സംഭാവന നല്‍കിയ വിവരം  ട്വിറ്ററിലൂടെ അറിയിച്ച അദ്ദേഹം  തന്റെ ആരാധകരോടും സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട് .

ഇതു സംബന്ധിച്ച് 2 മിനിറ്റ് ദൈര്‍ഘ്യമുള്ള  വീഡിയോയും  താരം പങ്കുവെച്ചിട്ടുണ്ട്. സീതയെ തിരികെ കൊണ്ടുവരാന്‍ ലങ്കയിലെത്താന്‍ രാമായണത്തില്‍ പാലം നിര്‍മ്മിച്ച കഥ പറഞ്ഞാണ് അക്ഷയ് കുമാര്‍ വീഡിയോ തുടങ്ങുന്നത്.

പ്രസിഡന്റ് രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യമായി സംഭാവന നല്‍കിയ പ്രമുഖര്‍. രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്

 




കൂടുതല്‍വാര്‍ത്തകള്‍.