ആദ്യകാല കുടിയേറ്റക്കാരനും യുകെ മലയാളികള്‍ക്ക് പ്രിയങ്കരനുമായ അന്തരിച്ച തോപ്പില്‍ ഊമ്മന്‍ ജോണിന് ജനുവരി 25ന് വിട നല്‍കും. ഹാന്‍വര്‍ത്തിലെ സൗത്ത് വെസ്റ്റ് മിഡിലെസക്‌സ് ക്രിമറ്റോറിയത്തിലാണ് ചടങ്ങുകള്‍. ബോറോ സെമിത്തേരിയിലാണ് സംസ്‌കാരം. രാവിലെ 10.40 ന് ചടങ്ങുകള്‍ തുടങ്ങും. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങുകള്‍ ലൈവായും സംപ്രേക്ഷണം ചെയ്യും. തിരക്കൊഴിവാക്കാനാണിത്.
ഐപിസി കുളനട – മാന്തുക സഭാംഗം തോപ്പില്‍ പരേതനായ ഉമ്മന്‍ മകന്‍ ടി.ഒ.ജോണ്‍ ജനുവരി 8നാണ് മരിച്ചത്. 88 വയസായിരുന്നു. ഭാര്യ കുഞ്ഞുമോള്‍ വടശ്ശേരിക്കര ചെറുകര കുടുംബാംഗമാണ്.
മക്കള്‍ എലിസബത്ത് (ഫ്‌ലോറിഡ), സാം.
മരുമക്കള്‍: ജോര്‍ജ് തോമസ്, ജനി.
യു.കെയിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. ലണ്ടനിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു.