CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 56 Seconds Ago
Breaking Now

യുകെയ്ക്ക് മുന്നില്‍ ലോകം വാതിലടയ്ക്കുമോ? ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് സ്‌ട്രെയിന്‍ മാരകമാണെന്ന് ബോറിസ്; പ്രഖ്യാപനത്തില്‍ ഞെട്ടിയ രാജ്യങ്ങള്‍ യുകെയ്ക്ക് മേല്‍ കര്‍ശന വിലക്കുകള്‍ക്ക് ഒരുങ്ങുന്നു; കൊച്ചിയിലേക്കുള്ള 'ഡയറക്ട്' ഫ്‌ളൈറ്റ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ബ്രിട്ടനില്‍ പുതിയ വേരിയന്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ബബ്ബിളുകള്‍ വെട്ടിച്ചുരുക്കിയിരുന്നു

ബ്രിട്ടനിലെ കൊവിഡ് സ്‌ട്രെയിന്‍ കൂടുതല്‍ മാരകമാണെന്ന് തിരിച്ചറിഞ്ഞതോടെ വിദേശ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. യുകെയില്‍ നിന്നും അംഗരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ വിലക്കാണ് പദ്ധതി ഒരുക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. അര്‍ദ്ധരാത്രി മുതല്‍ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങള്‍ക്കും, ഫെറി യാത്രകള്‍ക്കും നെതര്‍ലാന്‍ഡ്‌സ് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

പുതിയ വേരിയന്റ് ഭീതിയില്‍ യുകെയില്‍ നിന്നും, തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ബോറിസ് ജോണ്‍സനും, മുതിര്‍ന്ന ശാസ്ത്രീയ ഉപദേശകരും യുകെയിലെ രൂപമാറ്റം വന്ന വൈറസ് ആദ്യഘട്ട വൈറസിനേക്കാള്‍ 30 ശതമാനത്തിലേറെ മാരകമാണെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിവിധ രാജ്യങ്ങള്‍ യുകെയെ അകറ്റിനിര്‍ത്തുന്നത്. 

യുകെ വേരിയന്റ് ഒടുവിലായി അമേരിക്കയിലും, കാനഡയിലും സ്ഥിരീകരിച്ചു. ക്രിസ്മസ് കാലത്ത് തന്നെ യുകെ വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഫിലിപ്പൈന്‍സില്‍ 16 ബ്രിട്ടീഷ് വേരിയന്റ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യ ഘട്ട വൈറസിനേക്കാള്‍ മാരകമല്ലെന്ന് ഇതുവരെ പറഞ്ഞ വേരിയന്റാണ് ഇപ്പോള്‍ കൂടുതല്‍ മാരമായി തിരിച്ചറിഞ്ഞിട്ടുള്ളത്. യുകെയില്‍ രണ്ടാം ഘട്ട വ്യാപനം പരമോന്നതിയില്‍ എത്തിയ ശേഷം നിയന്ത്രണവിധേയമായി മാറുകയാണെന്ന് പ്രതീക്ഷിക്കുമ്പോഴാണ് വേരിയന്റ് മാരകമാണെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ എത്തുന്നത്. 

ബ്രിട്ടനില്‍ പുതിയ വേരിയന്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ബബ്ബിളുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതില്‍ പ്രധാന നഷ്ടം നേരിട്ടത് മലയാളികള്‍ക്കാണ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റാണ് വെട്ടിനിരത്തലില്‍ ഇല്ലാതായത്. ഇത് തിരികെ എത്തിക്കാന്‍ മലയാളി സംഘടനകള്‍ പരിശ്രമിക്കുമ്പോഴാണ് പുതിയ വേരിയന്റ് മാരകമാണെന്ന വാര്‍ത്ത കൂടി ബ്രിട്ടന്‍ സ്ഥിരീകരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.