CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 54 Minutes 47 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ 'അറുക്കാന്‍ നിര്‍ത്തിയ കുഞ്ഞാടുകള്‍'? പുതിയ കൊറോണാവൈറസ് സ്‌ട്രെയിനുകളെ നേരിടാന്‍ ഉയര്‍ന്ന ഗ്രേഡ് മാസ്‌കും, പിപിഇയും ആവശ്യപ്പെട്ട് നഴ്‌സുമാര്‍; എച്ച്എസ്ഇയ്ക്ക് കത്തയച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; എന്‍എച്ച്എസിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരെ സര്‍ക്കാര്‍ കൈവിട്ടോ?

ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഗൈഡന്‍സ് റിവ്യൂ ചെയ്യാനും എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഉയര്‍ന്ന ഗ്രേഡിലുള്ള പിപിഇ നല്‍കാനുമാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്

പുതിയ കൊവിഡ്-19 വേരിയന്റുകള്‍ പകരാന്‍ ഉയര്‍ന്ന സാധ്യതയുള്ളതായാണ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നത്. എന്നാല്‍ ഇതിന് അനുസരിച്ച് എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ എന്തെങ്കിലും വ്യത്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഇല്ലേയില്ല, എന്നതാണ് ഈ ചോദ്യത്തിന് ഉത്തരം. പുതിയ കൊവിഡ് വേരിയന്റുകള്‍ നടമാടുമ്പോള്‍ ജീവനക്കാരെ സംരക്ഷിക്കാന്‍ ഉയര്‍ന്ന തോതില്‍ സംരക്ഷണം ഉറപ്പാക്കുന്ന ഉയര്‍ന്ന ഗ്രേഡ് ഫേസ് മാസ്‌കുകള്‍ നല്‍കണമെന്നാണ് നഴ്‌സിംഗ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. 

തങ്ങള്‍ക്ക് നല്‍കുന്ന പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ (പിപിഇ) അപര്യാപ്തമാണെന്ന് അംഗങ്ങള്‍ ഭയപ്പെടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍), ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) എന്നിവര്‍ ഹെല്‍ത്ത് & സേഫ്റ്റ് എക്‌സിക്യൂട്ടീവിന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. പര്യാപ്തമായ സര്‍ജിക്കല്‍ മാസ്‌കുകള്‍ പോലും നല്‍കാതെ ജീവനക്കാരെ അറുക്കാന്‍ നിര്‍ത്തിയ കുഞ്ഞാടുകളാക്കി മാറ്റുകയാണെന്ന് ഒരു നഴ്‌സ് പ്രതികരിച്ചു. 

ഈ അവസ്ഥയില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഗൈഡന്‍സ് റിവ്യൂ ചെയ്യാനും എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഉയര്‍ന്ന ഗ്രേഡിലുള്ള പിപിഇ നല്‍കാനുമാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന എഫ്എഫ്പി2, എഫ്എഫ്പി3 മാസ്‌കുകള്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്നാണ് ഇവരുടെ നിലപാട്. ചില എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അവരുടെ ആശുപത്രികളിലെ എല്ലാ ഭാഗങ്ങളിലും ഉയര്‍ന്ന ഗ്രേഡ് ഫേസ് മാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ സ്റ്റാന്‍ഡേര്‍ഡ് ഫേസ് മാസ്‌ക് മാത്രമാണ് നല്‍കുന്നതെന്ന് ആര്‍സിഎന്‍ ചൂണ്ടിക്കാണിച്ചു. 

വൈറസിന്റെ പുതിയ സ്‌ട്രെയിനുകളില്‍ നിന്ന് സുരക്ഷ നല്‍കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഫേസ് മാസ്‌കുകള്‍ക്ക് സാധിക്കുമോയെന്ന കാര്യത്തില്‍ നഴ്‌സുമാര്‍ക്ക് ആശങ്കയുള്ളതായി ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും, ജനറല്‍ സെക്രട്ടറിയുമായ ഡെയിം ഡോണാ കിനെയര്‍ പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍ ഇടങ്ങളില്‍ വായുവില്‍ പടരുന്ന ഘടകങ്ങളും അപകടം ജനിപ്പിക്കുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ പുലര്‍ത്തുന്ന നിശബ്ദത ചില നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മാത്രം നേട്ടമായി നിലനില്‍ക്കുന്നു. മറ്റുള്ളവര്‍ അപകടം നേരിടുകയും ചെയ്യുന്നു. നഴ്‌സിംഗ് ജീവനക്കാര്‍ക്ക് സുരക്ഷിതമാണെന്ന ആത്മവിശ്വാസം നല്‍കണം, അവര്‍ വ്യക്തമാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.