CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 55 Seconds Ago
Breaking Now

കൊവിഡ് പോസിറ്റീവായ രോഗിക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം! കാലിഫോര്‍ണിയയില്‍ രോഗിയുടെ മരണത്തില്‍ അന്വേഷണം

രോഗിയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ഡിസംബര്‍ അവസാനത്തില്‍ കൊവിഡ്-19 പോസിറ്റീവായ രോഗി വാക്‌സിന്‍ ഡോസ് സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണടഞ്ഞു. കാലിഫോര്‍ണിയയിലെ താമസക്കാരനാണ് വാക്‌സിന്‍ ലഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മരണമടഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. സാക്രാമെന്റോ മേഖലയിലെ പ്ലേസര്‍ കൗണ്ടിയിലാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി മരിച്ചത്.

പ്ലേസര്‍ കൗണ്ടി ഷെറീഫിന്റെ ഓഫീസാണ് രോഗിയുടെ മരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ത്തു. 2021 ജനുവരിയില്‍ ഈ വ്യക്തിയുടെ മരണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് കൊവിഡ്-19 വാക്‌സിന്‍ കുത്തിവെച്ചതെന്ന് ഏജന്‍സി കുറിച്ചു. 

രോഗിക്ക് മോഡേണ, ഫിസര്‍ വാക്‌സിനുകളില്‍ ഏതാണ് നല്‍കിയതെന്ന് വ്യക്തമല്ല. മരണം സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണത്തിലാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ മരണം സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തതയില്ലാത്തതാണ്. 

രോഗിയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സംഭവം ഗുരുതരമായാണ് കണക്കാക്കുന്നതെന്ന് കാലിഫോര്‍ണിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കൊവിഡ്-19 വാക്‌സിന്‍ ചിലര്‍ക്ക് അലര്‍ജിക് റിയാക്ഷന്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കടുത്ത റിയാക്ഷന്‍ അപൂര്‍വ്വമാണെന്ന് സിഡിസി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.