ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രക ഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടയിലെ ഒരു അനുഭവം തുറന്നു പറയുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജിയോ ബേബി.
ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിംഗിനിടെ നിമിഷ കഴുകിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
ചെയ്തു നോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അദ്ധ്വാനം നാം തിരിച്ചറിയുകയുള്ളൂവെന്നും കാണുന്നവര്‍ക്ക് ഓ ഇതൊക്കെയെന്ത് എന്ന് തോന്നാമെന്നും ജിയോ ബേബി പറഞ്ഞു.