CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 28 Seconds Ago
Breaking Now

ടീനേജ് കുട്ടികള്‍ക്കായി സെഹിയോനില്‍ വളര്‍ച്ചാ ധ്യാനം ഫെബ്രുവരി 18 മുതല്‍

ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വളര്‍ച്ചാ ധ്യാനം നടത്തുന്നു. നേരത്തെ ധ്യാനം കൂടിയവര്‍ക്ക് മാത്രമായിരിക്കും ഈ ധ്യാനത്തിലേക്ക് പ്രവേശനം . 2021 ഫെബ്രുവരി 18 മുതല്‍ 21 വരെ (വ്യാഴം , വെള്ളി , ശനി , ഞായര്‍ തീയതികളില്‍ ) എല്ലാദിവസവും വൈകിട്ട് 3 മണിമുതല്‍ 6 വരെയായിരിക്കും ധ്യാനം.

സെഹിയോന്‍ യുകെയുടെ ചില്‍ഡ്രന്‍സ് മിനിസ്ട്രി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .

 കുട്ടികളിലെ ആത്മീയ മാനസിക വളര്‍ച്ചയെ  മുന്‍നിര്‍ത്തി നിരവധിയായ ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ വിശ്വാസ ജീവിതത്തില്‍ ഇടര്‍ച്ചയും  തകര്‍ച്ചയും  തരണം ചെയ്ത് ഓരോരുത്തര്‍ക്കും യേശുക്രിസ്തുവിലുള്ള കൂടുതല്‍ ആത്മീയ ഉണര്‍വ്വും നന്മയും  ലക്ഷ്യമാക്കുന്ന ഈ ധ്യാനത്തിലേക്ക് യേശുനാമത്തില്‍ കുട്ടികളെ ക്ഷണിക്കുകയാണ്.

WWW.SEHIONUK.ORG/REGISTER  എന്ന ലിങ്കില്‍ ഓരോരുത്തരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877 508926.

 




കൂടുതല്‍വാര്‍ത്തകള്‍.