CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 25 Seconds Ago
Breaking Now

'യേശു ഏക രക്ഷകന്‍' വചന വ്യാഖ്യാനത്തിന്റെ പ്രഘോഷണത്തെ വിവരിച്ചുകൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രതേക ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫെബ്രുവരി 15 മുതല്‍

ലോകത്ത് ദൈവവചനം പ്രഘോഷിക്കുവാന്‍ നാമേവരും കടപ്പെട്ടവരാണെന്നിരിക്കേ വചന ശുശ്രൂഷയില്‍  തിരുവചന  വ്യാഖ്യാനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി  ഉദ്‌ബോധിപ്പിക്കുന്നതും ,

ലോകത്ത് മാനുഷിക ജീവിതാവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന എന്തിനെയും സര്‍വ്വശക്തനായ യേശുക്രിസ്തുവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിനായി  ദൈവ വചനത്തെ അടിസ്ഥാനമാക്കി എപ്രകാരം ഒരുങ്ങണമെന്നും,  വിവരിക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ ട്രെയിനിംങ് ക്ലാസുകള്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15 തിങ്കള്‍ മുതല്‍ മാര്‍ച്ച് 25 വരെ നടക്കുന്നു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ , ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് എന്നിവരാകും ക്ലാസുകള്‍ നയിക്കുക.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കത്തക്ക രീതിയില്‍ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴിയാണ് പൂര്‍ണ്ണമായും ഇംഗ്‌ളീഷിലുള്ള ഈ  ക്‌ളാസ്സുകള്‍ നടക്കുക.

താല്‍പ്പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്ക് വഴി പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേരാവുന്നതാണ്.

https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95

വ്യക്തിജീവിതത്തില്‍ കൂടുതല്‍ ആത്മീയ തലങ്ങളിലേക്ക് ഉയരുവാനും , തിരുവചനങ്ങളെ പരിപൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വിശ്വസിക്കുന്നതിലൂടെയുള്ള രോഗസൗഖ്യവും ജീവിത വിജയവും നേടേണ്ടതെങ്ങനെയെന്നും കൂടാതെ വിവിധ തലങ്ങളില്‍  വചനം പ്രഘോഷിക്കുന്നതിനും ഉതകുന്ന ഈ ട്രെയിനിങ് പ്രോഗ്രാം12 സെഷനുകളായിട്ടാണ് നടക്കുക.

81623421632 എന്നതാണ് സൂം ഐഡി .

എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ മാത്രം യുകെ സമയം വൈകിട്ട് 7 മുതല്‍ 8.30 വരെ ഒന്നര മണിക്കൂര്‍ ആയിരിക്കും ക്ലാസുകള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00447479359143 എന്ന നമ്പറില്‍ വാട്‌സാപ്പില്‍ ബന്ധപ്പെടാവുന്നതാണ്.

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങള്‍ ;

യുകെ &അയര്‍ലണ്ട് : 7pm to 8.30pm.

യൂറോപ്പ്  : 8pm to 9.30pm

സൗത്ത് ആഫ്രിക്ക : 9pm to 10.30pm

ഇസ്രായേല്‍  : 9pm to 10.30pm

സൗദി അറേബ്യ: 10pm to 11.30pm.

ഇന്ത്യ : 12.30 midnight

ഓസ്‌ട്രേലിയ (സിഡ്‌നി ): 6am to 7.30am.

നൈജീരിയ : 8pm to 9.30pm.

അമേരിക്ക (ന്യൂയോര്‍ക്ക് ): 2pm to 3.30pm

ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ട്രെയിനിങ്‌സെഷനിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

 

 




കൂടുതല്‍വാര്‍ത്തകള്‍.