CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Seconds Ago
Breaking Now

ഗല്‍വാന്‍ സംഘര്‍ഷം ; നാലു സൈനീകര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന ; കണക്കുകളില്‍ കള്ളകളി

സൈനികര്‍ക്ക് ചൈന മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

ഗല്‍വാന്‍ താഴ്വരയില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതെന്നാണ് ചൈന സ്ഥിരീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു.

ആദ്യമായിട്ടാണ് ഗാല്‍വാനില്‍ സൈനികര്‍ മരിച്ചുവെന്ന് ചൈന സമ്മതിക്കുന്നത്. എന്നാല്‍ ഇത്തവണയും ചൈന കണക്കില്‍ കാപട്യം കാട്ടിയതായാണ് വിലയിരുത്തല്‍. സൈനികര്‍ക്ക് ചൈന മരണാനന്തര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സമ്മതിച്ചിരുന്നില്ല.  കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.