CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 6 Seconds Ago
Breaking Now

ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം ; മുന്നറിയിപ്പുമായി എയിംസ് മേധാവി

നിലവില്‍ പ്രതിരോധ ശേഷി നേടിയവരിലും ഈ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ട്.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. പുതിയ വകഭേദങ്ങള്‍ അതിവേഗ വ്യാപന സ്വഭാവമുള്ളതെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ വിദര്‍ഭ, മുംബൈ ഭാഗങ്ങളിലാണ് പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപന മേഖലകളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഈ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിലവില്‍ പ്രതിരോധ ശേഷി നേടിയവരേയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡില്‍ നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍  ഇത് അസാധ്യമാകുമെന്നാണ് മുന്നറിയിപ്പ്.

പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്ന കാര്യം വരും മാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കി നിശ്ചയിക്കാനാകൂവെന്നും ഗുലേറിയ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.