CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 19 Seconds Ago
Breaking Now

അങ്കമാലി സല്ലാപം വേദി മാറ്റി.

ആഗസ്റ്റ് മാസം 31നു ബോൺ മൌത്തിൽ നടത്താനിരുന്ന അങ്കമാലി സല്ലാപം ലെസ്റ്ററിലേക്ക് മാറ്റി.

  അഞ്ചാമത് അങ്കമാലി സല്ലാപത്തിനായി ബോൺമൌത്തിൽ ബുക്ക് ചെയ്തിരുന്ന ഹാൾ പുനർ നിർമ്മാണം വൈകുന്നതിനാൽ പ്രോഗ്രാം നടത്തുവാൻ സാധ്യമല്ലാതെ വന്നതിനാൽ  ലസ്റ്ററിൽ ഒരു ഹാൾ ബുക്ക് ചെയ്ത് അന്നേ ദിവസം തന്നെ സല്ലാപം നടത്തുവാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

മുൻ തീരുമാനപ്രകാരം തിരുവോണവും സല്ലാപവും ഒരുമിച്ച് തന്നെ അന്നേ ദിവസം ആഘോഷിക്കുകയാണ്. രാവിലെ 9 മണിക്ക് രെജിസ്ട്രേഷ്ൻ ആരംഭിക്കുന്നതും വൈകിട്ട് പരിപാടികൾ അവസാനിക്കുന്നതുമാണ്. ഒരു ഫാമിലിക്ക് ഭക്ഷണം ഉൾപ്പെടെ 30 രൂപയാണ്  അഡ്മിഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

പ്രോഗ്രാം കമ്മിറ്റിയിൽ യാതൊരു മാറ്റങ്ങളും ഇല്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രോഗ്രാം കൺവീനർ ശ്രീ. ബെന്നി പോളിനേയോ മറ്റ് ഏരിയാ റെപ്രസെന്റേറ്റീവ്സിനേയോ ബന്ധപ്പെടേണ്ട്താണ്. ഭക്ഷണമുൾപ്പെടെയുള്ളവ നേരത്തെ തന്നെ അറേഞ്ച് ചെയ്യേണ്ടതിന്നാൽ മുൻകൂട്ടി അറിയിക്കാതെ ആരെങ്കിലും വന്നാൽ അത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ ഏവരും നേരത്തേ കമ്മിറ്റി അംഗങ്ങളെ വിവരം അറിയിച്ചിരിക്കേണ്ടതാണ്. കമ്മിറ്റി അംഗങ്ങളുടെ വിശദമായ വിവരങ്ങൾക്ക് സല്ലാപം വെബ്ബ് സൈറ്റ് സന്ദർശിക്കുക. www.sallapam.co.uk

പ്രോഗ്രാം കൺവീനർ -

ശ്രീ. ബെന്നി പോൾ :- 07868314250

Address - BLESSED SACRAMENT CHURCH PARISH HALL,

                GOODING AVENUE

                LE3 1JS

                LEICESTER

 




കൂടുതല്‍വാര്‍ത്തകള്‍.