CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 53 Seconds Ago
Breaking Now

കേരളത്തില്‍ ഇടത് തുടര്‍ഭരണം ; സീറ്റില്‍ കടുംപിടുത്തമില്ല ; ജോസ് കെ മാണി

കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും. സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും. സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയോട് ജോസ് വിഭാഗം 15 സീറ്റുകള്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചതെന്നായിരുന്നു വിവരം.

സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. നേതൃത്വം പോസിറ്റീവായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.' ജോസ് കെ.മാണി പറഞ്ഞു.

പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐയില്‍നിന്നെടുത്ത് നല്‍കാമെന്നാണ് സിപിഐഎം ജോസ് കെ മാണിക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. 

 




കൂടുതല്‍വാര്‍ത്തകള്‍.