CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 45 Seconds Ago
Breaking Now

ടൊവിനോയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍?

ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹ്‌സിന്‍ പരാരി ഒരുക്കുന്ന 'തല്ലുമാല' എന്ന ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന 'ഹൃദയം' എന്ന ചിത്രത്തിലാണ് കല്യാണി ഇപ്പോള്‍ അഭിനയിക്കുന്നത്. മാര്‍ച്ചില്‍ ഹൃദയത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.

ഉണ്ണി മുകുന്ദന്‍, ചാന്ദ്‌നി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ 'കെ എല്‍ 10'ന് ശേഷം മുഹ്‌സിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് തല്ലുമാല. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ആഷിഖ് അബു ഒരുക്കിയ 'വൈറസ്' എന്നീ ചിത്രങ്ങള്‍ക്ക് കഥ ഒരുക്കിയത് മുഹ്‌സിനും ചേര്‍ന്നായിരുന്നു.

അതേസമയം, മിന്നല്‍ മുരളി, കുറുപ്, കള, നാരദന്‍ എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെതായി ഒരുങ്ങുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.