CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 57 Seconds Ago
Breaking Now

ബ്രസീലിയന്‍ കൊവിഡ് സ്‌ട്രെയിന്‍ ബാധിച്ച യുകെ രോഗി മുങ്ങി; കണ്ടെത്താന്‍ വ്യാപക തെരച്ചില്‍; മൂന്ന് യാത്രക്കാരില്‍ രണ്ട് പേര്‍ ഗ്ലോസ്റ്റര്‍ഷയറിലെ ഒരു കുടുംബത്തില്‍; മൂന്നാമന്‍ രാജ്യത്ത് എവിടെയും ആകാമെന്ന് അധികൃതര്‍; ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും തിരിച്ചറിഞ്ഞത് ആറ് കേസുകള്‍; വാക്‌സിനുകള്‍ പ്രതിരോധിക്കുമെന്ന് വിശ്വസിച്ച് ശാസ്ത്രജ്ഞര്‍

ബ്രസീലിയന്‍ വേരിയന്റിന് എതിരെ വാക്‌സിനുകളുടെ ഫലം അല്‍പ്പം കുറയുന്നതായി ആശങ്കയുണ്ട്

ബ്രസീലിയന്‍ മ്യൂട്ടന്റ് വേരിയന്റ് കൊറോണാവൈറസുമായി യുകെയില്‍ പ്രവേശിച്ച് മുങ്ങിയ രോഗിയെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍. ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗി ആരാണെന്നോ, എവിടെയാണ് ടെസ്റ്റിംഗ് നടത്തിയതെന്നോ വ്യക്തതയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മതിച്ചതോടെയാണ് രോഗിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചത്. 

ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി ആറ് ബ്രസീലിയന്‍ വേരിയന്റ് രോഗികളെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധം തീര്‍ക്കുന്നവതാണ് ബ്രസീലിയന്‍ വേരിയന്റെന്ന് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ബ്രസീലില്‍ നിന്നും പാരീസ് വഴി ലണ്ടനിലെത്തിയ മൂന്ന് കേസുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകള്‍ സൗത്ത് ഗ്ലോസ്റ്റര്‍ഷയറിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 

എന്നാല്‍ മൂന്നാമത്തെ രോഗി എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് പൂര്‍ത്തിയാക്കാതെ മുങ്ങിയതിനാല്‍ ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. സര്‍ക്കാരിന്റെ ഹോട്ടല്‍ ക്വാറന്റൈന്‍ പരിപാടി ആരംഭിക്കുന്നതിന് 10 ദിവസം മുന്‍പാണ് ഗ്ലോസ്റ്റര്‍ഷയര്‍ ക്ലസ്റ്ററിലെ ഒരു വ്യക്തി ബ്രസീലില്‍ നിന്നും ലണ്ടനിലെത്തിയത്. ബ്രസീലിയന്‍ വേരിയന്റിന് എതിരെ വാക്‌സിനുകളുടെ ഫലം അല്‍പ്പം കുറയുന്നതായി ആശങ്കയുണ്ട്. 

എന്നിരുന്നാലും വാക്‌സിന്‍ ഉപയോഗിച്ചാല്‍ ആശുപത്രി പ്രവേശനവും, മരണങ്ങളും തടയാന്‍ കഴിയുമെന്ന് ട്രയല്‍സ് വ്യക്തമാക്കുന്നു. റീജ്യണല്‍ ടെസ്റ്റ് സെന്ററില്‍ ടെസ്റ്റ് ചെയ്ത വ്യക്തിയെ കുറിച്ചാണ് വിവരങ്ങള്‍ ലഭ്യമല്ലാത്തതെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 12, 13 തീയതികളില്‍ ടെസ്റ്റ് നടത്തി ഫലം ലഭിക്കാത്തവരോ, ടെസ്റ്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് പൂര്‍ത്തിയാക്കുകയോ ചെയ്യാത്തവര്‍ മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.