CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 40 Seconds Ago
Breaking Now

വാഹനത്തില്‍ നിന്നും മാലിന്യം പുറത്തെറിഞ്ഞാല്‍ 120 പൗണ്ട് പിഴ? സിഗററ്റ് കുറ്റി മുതല്‍ ആപ്പിളിന്റെ ബാക്കി ഭാഗം പോലും വാഹനത്തിന്റെ ജനല്‍ വഴി പുറത്തിടരുത്; മാലിന്യ വിരുദ്ധ സ്‌കീം പോക്കറ്റ് കീറും

ഹൈവേസ് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം പ്രതിവര്‍ഷം 2 ലക്ഷം ചാക്ക് മാലിന്യങ്ങളാണ് റോഡുകളില്‍ നിന്നും നീക്കേണ്ടിവരുന്നത്

വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാലിന്യം പുറത്തേക്ക് എറിഞ്ഞ് കടന്നുപോകുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ പുതിയ ക്യാമറ സ്‌കീം വഴി ഇത്തരം വാഹനഉടമകളെ പൊക്കാനും, കൂടിയ പിഴ ഏര്‍പ്പെടുത്താനുമാണ് അധികൃതര്‍ ഒരുങ്ങുന്നത്. 

ഏപ്രില്‍ മുതല്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ ബറോ കൗണ്‍സിലാണ് ലിറ്റര്‍ക്യാം ഉപയോഗിച്ച് മാലിന്യം തള്ളുന്ന ഡ്രൈവര്‍മാരെ പൊക്കുന്നത്. നിലവിലെ നിബന്ധനകള്‍ പ്രകാരം 90 പൗണ്ടിലാണ് ഫൈന്‍ തുടങ്ങുന്നത്. 15 ദിവസത്തിന് ശേഷവും അടയ്ക്കാതിരുന്നാല്‍ ഇത് 120 പൗണ്ടിലേക്ക് എത്തും. ഇംഗ്ലണ്ടില്‍ പരമാവധി ഓണ്‍ ദി സ്‌പോട്ട് ഫൈന്‍ 150 പൗണ്ടാണ്. 

മാലിന്യം എറിയുന്നത് കണ്ടാല്‍ വാര്‍ഡന്‍മാരാണ് ഇതുവരെ ഫൈന്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ലിറ്റര്‍ക്യാം സ്‌കീം വരുന്നതോടെ വീഡിയോ, ഫോടടോ തെളിവും വരെ ലഭിക്കും. ഈ തെളിവ് ഡ്രൈവര്‍ & വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയ്ക്ക് അയച്ച് നല്‍കും. 

ഇവിടെ നിന്നും കൗണ്‍സിലിലേക്ക് രജിസ്‌റ്റേഡ് കീപ്പറുടെ വിവരങ്ങള്‍ നല്‍കും. പെനാല്‍റ്റി പോസ്റ്റ് വഴി വീട്ടിലെത്തും. തെളിവ് ചോദിക്കുന്ന വ്യക്തികള്‍ക്ക് ലിറ്റര്‍ക്യാം വെബ്‌സൈറ്റ് വഴി ഫൂട്ടേജ് പരിശോധി്കകാം. ഹൈവേസ് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം പ്രതിവര്‍ഷം 2 ലക്ഷം ചാക്ക് മാലിന്യങ്ങളാണ് റോഡുകളില്‍ നിന്നും നീക്കേണ്ടിവരുന്നത്. കോഫി കപ്പ് മുതല്‍ ഫാസ്റ്റ് ഫുഡ് മാലിന്യം, നാപ്പികള്‍, സിഗററ്റ് കുറ്റി വരെ ഇതില്‍ ഉള്‍പ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.