CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 23 Seconds Ago
Breaking Now

ഈസ്റ്റര്‍ സണ്‍ഡേ ബോംബ് സ്‌ഫോടനങ്ങളുടെ വാര്‍ഷികം; മാര്‍ച്ച് 7 ബ്ലാക്ക് സണ്‍ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ലങ്കന്‍ കാത്തലിക് ചര്‍ച്ച്; കുര്‍ബാനയ്ക്ക് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞെത്താന്‍ വിശ്വാസികളോട് സഭ

നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നതായി കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വ്യക്തമാക്കി.

2019 ഈസ്റ്റര്‍ സണ്‍ഡേ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ട 260ലേറെ ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ചാവസാനം 'ബ്ലാക്ക് സണ്‍ഡേ' ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ശ്രീലങ്കന്‍ റോമന്‍ കാത്തലിക് ചര്‍ച്ച് അധികൃതര്‍. 2019 ഏപ്രില്‍ 21 നടന്ന സംഘടിത ചാവേര്‍ ബോംബാക്രമണത്തെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗം ചര്‍ച്ചിന് നല്‍കിയിട്ടുണ്ടെങ്കിലും കണ്ടെത്തലുകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നതായി കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വ്യക്തമാക്കി.

'കമ്മീഷനെ നിയോഗിച്ചതിന്റെ സുപ്രധാന ആവശ്യം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ ദുഃഖകരമായ സംഭവത്തിന് പിന്നിലെ നേരിട്ടുള്ള ഉത്തരവാദികളെ ശ്രദ്ധിക്കുന്നതില്‍ നിന്നും അന്വേഷണത്തിന് വഴിതെറ്റി. ഇതിന് പകരം ആ സമയത്തെ അധികാരികള്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചോ, ഇല്ലയോ എന്നതാണ് അന്വേഷിച്ചത്', രഞ്ജിത്ത് ചൂണ്ടിക്കാണിച്ചു.

ആ സമയത്തെ പ്രസിഡന്റും, പ്രധാനമന്ത്രിയും തമ്മില്‍ ഉടലെടുത്ത അധികാര വടംവലിക്കിടെ ആശയവിനിമയം സ്തംഭിക്കുകയും, ഈ സമയത്ത് ഉണ്ടായ സുരക്ഷാ പാളിച്ചകള്‍ മുതലെടുത്ത് ഭീകരര്‍ അക്രമം സംഘടിപ്പിക്കുകയും ചെയ്‌തെന്നാണ് കരുതുന്നത്. വിദേശ ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും തദ്ദേശിയ പ്രശ്‌നങ്ങള്‍ മൂലം ലങ്കയ്ക്ക് ഇത് തടയാന്‍ സാധിച്ചില്ല.

ഇതോടെയാണ് ഞായറാഴ്ച കറുത്ത വസ്ത്രം ധരിച്ച് കുര്‍ബാനയ്ക്ക എത്താന്‍ സഭാ നേതാക്കള്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണം നടന്ന 8.45ന് പള്ളിമണികള്‍ മുഴക്കും, പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പ്രഖ്യാപിച്ച രണ്ട് പ്രാദേശിക മുസ്ലീം ഗ്രൂപ്പുകളാണ് ഭീകരാക്രമണം സംഘടിപ്പിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.