CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 11 Seconds Ago
Breaking Now

പുതിയ 5% ഡെപ്പോസിറ്റ് മോര്‍ട്ട്‌ഗേജ് യുകെയിലുള്ള ഏത് രാജ്യക്കാര്‍ക്കും ഉറപ്പ്; സര്‍ക്കാര്‍ പിന്തുണയുള്ള ലോണുകള്‍ ഏതെല്ലാം ലെന്‍ഡര്‍മാര്‍ നല്‍കും; എപ്പോഴാണ് ഇത് ലഭിച്ച് തുടങ്ങുക? ഫസ്റ്റ് ടൈം ബയേഴ്‌സിന് ഗുണം ചെയ്യുന്ന മോര്‍ട്ട്‌ഗേജ് പലിശ നിരക്കും, മറ്റ് നിബന്ധനകളും വെളിച്ചത്ത് വരാന്‍ ഇനിയും സമയമെടുക്കും!

ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും മോര്‍ട്ട്‌ഗേജ് നല്‍കാന്‍ ബാധ്യസ്ഥരല്ലെങ്കിലും നിരവധി സ്ഥാപനങ്ങള്‍ ഇതിന് തയ്യാറായിട്ടുണ്ടെന്ന് ചാന്‍സലര്‍

അഞ്ച് ശതമാനം ഡെപ്പോസിറ്റുകള്‍ക്ക് ഗ്യാരണ്ടി മോര്‍ട്ട്‌ഗേജുകള്‍ സമ്മാനിക്കുമെന്ന ചാന്‍സലര്‍ ഋഷി സുനാകിന്റെ ബജറ്റ് പ്രഖ്യാപനം ഏറെ ആവേശമാണ് ഹൗസിംഗ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചെറിയ സമ്പാദ്യത്തില്‍ കഴിയുന്നവര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന നയം ബജറ്റ് പ്രഖ്യാപനത്തിലാണ് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. ഹോം ലോണുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. 600,000 പൗണ്ട് വരെയുള്ള വീടുകള്‍ക്കാണ് ഇത് ലഭ്യമാക്കുക. 

ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കീം 2022 ഡിസംബര്‍ 31 വരെ എടുക്കുന്ന പുതിയ മോര്‍ട്ട്‌ഗേജുകളിലാണ് ലഭിക്കുക. യുകെയിലുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കും ഇതിന് അവകാശമുണ്ട്. ഫസ്റ്റ് ടൈം ബയേഴ്‌സിനും, ഹോം മൂവേഴ്‌സിനും മോര്‍ട്ട്‌ഗേജ് ലഭിക്കുമെങ്കിലും ആദ്യ വിഭാഗത്തിനാണ് ഇത് ഏറെ സഹായകരമാകുക. അഞ്ച് വര്‍ഷത്തേക്കെങ്കിലും റേറ്റ് ഫിക്‌സ് ചെയ്യാന്‍ ബയേഴ്‌സിന് സാധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 

ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും മോര്‍ട്ട്‌ഗേജ് നല്‍കാന്‍ ബാധ്യസ്ഥരല്ലെങ്കിലും നിരവധി സ്ഥാപനങ്ങള്‍ ഇതിന് തയ്യാറായിട്ടുണ്ടെന്ന് ചാന്‍സലര്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ലോയ്ഡ്‌സ്, നാറ്റ്‌വെസ്റ്റ്, സാറ്റാന്‍ഡര്‍, ബാര്‍ക്ലെയിസ്, എച്ച്എസ്ബിസി എന്നിവര്‍ അടുത്ത മാസം മുതല്‍ മോര്‍ട്ട്‌ഗേജുകള്‍ നല്‍കിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌കീമിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം തീരുമാനം എടുക്കാമെന്നാണ് മറ്റ് ചില ബാങ്കുകളും, ഹൗസിംഗ് സൊസൈറ്റികളും പറയുന്നത്. 

പുതിയ സ്‌കീം പ്രകാരം ലോണ്‍ കിട്ടാന്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മിക്ക ബാങ്കുകളും ഒരാള്‍ക്ക് വാര്‍ഷിക ശമ്പളത്തിന്റെ 4.5 ഇരട്ടിയാണ് കടം നല്‍കുന്നത്. കുറഞ്ഞ ശമ്പളം നേടുന്ന ഒരു വ്യക്തിക്ക് ഇത് എളുപ്പമല്ല. അതേസമയം ദമ്പതികള്‍ ഒരുമിച്ച് അപ്ലൈ ചെയ്താല്‍ സാധ്യത ഏറെയുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.