CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 3 Seconds Ago
Breaking Now

ഹാരിയും മേഗനും പറയുന്നത് കേള്‍ക്കാന്‍ ലോകം കാതോര്‍ത്തിരിക്കുകയാണോ ? ബ്രിട്ടനില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഐ ടിവി വാങ്ങിയത് ഒരു മില്ല്യണ്‍ പൗണ്ട് ; സംപ്രേക്ഷണ ലൈസന്‍സ് നേടിയത് 68 രാജ്യങ്ങള്‍

ഹാരിയുടേയും മേഗന്റെയും വിവാദ അഭിമുഖം ലോകത്താകെ വിറ്റ് സിബിഎസ് നേടുന്നത് ശത കോടികളെന്ന് റിപ്പോര്‍ട്ട്.

രാജ കുടുംബത്തില്‍ നിന്നുള്ള ഗോസിപ്പുകള്‍ കേട്ടു രസിക്കാന്‍ എന്നും ജനത്തിന് ഇഷ്ടമാണെന്നതാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഡയാന ഒരു കാലത്തെ എന്നല്ല എക്കാലത്തേയും വാര്‍ത്തയിലിടം നേടിയ വ്യക്തിയാണ്. ഇപ്പോഴിതാ ഹാരിയുടേയും മേഗന്റെയും വിവാദ അഭിമുഖം ലോകത്താകെ വിറ്റ് സിബിഎസ് നേടുന്നത് ശത കോടികളെന്ന് റിപ്പോര്‍ട്ട്.

വിവിധ രാജ്യങ്ങളില്‍ ഇതു സംപ്രേക്ഷണം ചെയ്യാനുള്ള ലൈസന്‍സായും പരസ്യമായും കോടികള്‍ അഭിമുഖത്തിന് ലഭിക്കുമ്പോള്‍ ഹാരിയും മേഗനും പ്രതിഫലമോ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയോ ആയി ഒരു പൈസയും വാങ്ങുന്നില്ലെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. ഓഫ്ര വിന്‍ഫ്രീയുടെ ഹാര്‍പോ പ്രഡക്ഷന്‍സാണ് നിര്‍മ്മാണ്. ഇതു വെളിപ്പെടുത്താത്ത തുകയ്ക്ക് സിബിഎസ്സിന് വില്‍ക്കുകയായിരുന്നു.

സിബിഎസ് ഇതിനകം 17 രാജ്യങ്ങളിലേയും 52 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ് സഹാറന്‍ ആഫ്രിക്കയിലേയും വിവിധ ടിവി ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കി കഴിഞ്ഞു. ഹാരിയും മേഗനും പ്രതിഫല കാര്യം സംസാരിച്ചിട്ടില്ല.

ഓഫ്രയുടെ സുഹൃത്തും മേഗന്റെയും ഹാരിയുടേയും അടുത്ത സുഹൃത്തുമായ ഗേയില്‍ കിംഗ് വഴിയാണ് ഓഫ്രി ഇങ്ങനെയൊരു അഭിമുഖത്തിന് കരാര്‍ സ്വന്തമാക്കിയതെന്നാണ് വിശ്വാസം. എന്നാല്‍ തുക വ്യക്തമല്ല. മൊത്തം തുകയുടെ ലാഭ വിഹിതമാണോ ഓഫ്രയ്ക്ക് ലഭിക്കുകയെന്നത് വ്യക്തമല്ല.

ചാനലുകള്‍ക്ക് സംപ്രേക്ഷണം നല്‍കാനുള്ള ലൈസന്‍സ് സിബിഎസ് നല്‍കിയിട്ടുണ്ട്. ഇതിന് എത്ര തുക ഇവര്‍ വാങ്ങിയെന്ന വിവരം രഹസ്യമായി വച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ ഇതു സംപ്രേക്ഷണം ചെയ്യാനുള്ള അവകാശത്തിനായി ഐടിവി 1 മില്യണ്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക ലാഭമില്ലാതെ ചെയ്താലും ഹാരിയും മേഗനും ഉണ്ടാക്കുന്ന ഒരു ബ്രാന്‍ഡിങ് രീതിയ്ക്ക് ഈ അഭിമുഖം ഗുണം ചെയ്യും. ഏതായാലും പലരേയും കോടീശ്വരന്മാരാക്കും ഈ അഭിമുഖമെന്ന് വ്യക്തമാണ്.




കൂടുതല്‍വാര്‍ത്തകള്‍.