CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Minutes 46 Seconds Ago
Breaking Now

സന്തോഷ് ഈപ്പന്‍ വാങ്ങിയ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ ; കസ്റ്റംസിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഭാഗമായാണ് ആറ് ഐ ഫോണുകള്‍ പലര്‍ക്കായി നല്‍കിയതെന്നാണ് സന്തോഷ് ഈപ്പന്‍ നേരത്തെ പറഞ്ഞിരുന്നത്. യുഎഇ ദിനാഘോഷ ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ക്കാണ് ഫോണ്‍ നല്‍കിയതെന്നും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തുകയുണ്ടായി. യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ പശ്ചാത്തലത്തില്‍ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചെന്ന് ചോദ്യം ഉയര്‍ന്നു.

1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെന്നും കസ്റ്റംസ് കണ്ടെത്തി. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാര്‍ഡ് കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.