CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 1 Seconds Ago
Breaking Now

ത്രില്ലര്‍ ടീസറുമായി ജാഫര്‍ ഇടുക്കി ചിത്രം ചുഴല്‍

ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന 'ചുഴല്‍' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. നവാഗതനായ ബിജു മാണി ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ചു പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു.

കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങള്‍ അതു പോലെ സിനിമയുടെ ഒരു മണിക്കൂറില്‍ പകര്‍ത്തിയിരിക്കുന്നതാണ് ചുഴല്‍. തുടക്കം മുതല്‍ അവസാനം വരെ ത്രില്‍ അടിപ്പിക്കുന്ന ഒരു സിനിമ ആയിരിക്കുമെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. 

ഫാസ്റ്റ് പാസിങ് ആയ ഈ ത്രില്ലര്‍ ചിത്രം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്നതായിരിക്കുമെന്നാണ് സംവിധായകന്‍ ബിജു മാണി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.