CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 58 Seconds Ago
Breaking Now

സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ആയി 'സ്റ്റാര്‍' എത്തുന്നു; പൃഥ്വിരാജ് ജോജു ചിത്രം ഏപ്രിലില്‍

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ ഒരുക്കുന്ന 'സ്റ്റാര്‍' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 9ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അബാം മൂവിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം 'ബെസ്റ്റ് ഓഫ് മിത്ത്‌സ്' എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റാര്‍ എന്ന പേര് വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ് എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്.

സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.