CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 5 Seconds Ago
Breaking Now

സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കു നേരെ വെടിവെപ്പ് ; അക്രമികള്‍ എത്തിയത് പഞ്ചാബ് രജിസ്‌ട്രേഷന്‍ കാറില്‍

അക്രമികള്‍ എത്തിയത് പഞ്ചാബ് രജിസ്‌ട്രേഷന്‍ കാറിലെന്ന് പൊലീസ് പറഞ്ഞു.

കര്‍ഷക പ്രക്ഷാഭം തുടരുന്ന ഡല്‍ഹിഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ അജ്ഞാര്‍ വെടിയുതിര്‍ത്തതായി കര്‍ഷകര്‍. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സിംഘുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയില്‍ ലംഗാര്‍ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു.

അക്രമികള്‍ എത്തിയത് പഞ്ചാബ് രജിസ്‌ട്രേഷന്‍ കാറിലെന്ന് പൊലീസ് പറഞ്ഞു.  പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് സംഭവം. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വനിത കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനിടെയാണ് സംഭവം. കര്‍ഷക സ്ത്രീകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ചും സംഘടിപ്പിക്കും.

നൂറ് ദിവസം പിന്നിട്ട കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. വനിത ദിനമായ ഇന്ന് കര്‍ഷക പ്രക്ഷോഭം നടക്കുന്ന  ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഘു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.