CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 54 Seconds Ago
Breaking Now

ഫിസര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് 100% ഫലപ്രദം; 12 മുതല്‍ 15 വരെ പ്രായമുള്ളവരെ ലക്ഷണങ്ങളോടെയുള്ള കൊവിഡ്-19ല്‍ നിന്നും പൂര്‍ണ്ണമായി സംരക്ഷിക്കും

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് വഴിയൊരുക്കുകയെന്ന് വിദഗ്ധര്‍

കൊവിഡ്-19 വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കണോ, വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടെ തങ്ങളുടെ വാക്‌സിന്‍ കുട്ടികളില്‍ 100% ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് ഫിസര്‍. ടെസ്റ്റിംഗ് ട്രയല്‍സില്‍ 12 മുതല്‍ 15 വരെ പ്രായമുള്ളവരില്‍ വാക്‌സിന്‍ 100% ഫലപ്രദമാണെന്ന് കണ്ടെത്തി. ഇതോടെ യുഎസില്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി ഒരുങ്ങുമെന്നാണ് കരുതുന്നത്. 

2260 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ട്രയല്‍സ് നടത്തിയത്. മുതിര്‍ന്നവരുടെ ട്രയല്‍സ് 40,000 പേരിലാണ് നടത്തിയത്. 12-15 വയസ്സ് പ്രായമുള്ള കുട്ടികളില്‍ ഫേസ് 3 ട്രയല്‍സിന്റെ ഫലങ്ങള്‍ വന്നപ്പോഴാണ് 100 ശതമാനം ഫലപ്രദമാണെന്നതിന് പുറമെ ശക്തമായ ആന്റിബോഡി പ്രതികരണം സൃഷ്ടിക്കുന്നതായും കണ്ടെത്തിയത്. 

ഇതുവരെ ഒരു വാക്‌സിന്‍ പോലും 100% ഫലപ്രദമെന്ന വാദം ഉന്നയിച്ചിട്ടില്ല. ഫിസര്‍ കൊവിഡ് വാക്‌സിന്‍ പൊതുജനസംഖ്യയിലെ മുതിര്‍ന്നവര്‍ക്ക് ഈ വാഗ്ദാനം നല്‍കുന്നില്ല. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് വഴിയൊരുക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. 

യുഎസ് ജനസംഖ്യയില്‍ 23 ശതമാനം കുട്ടികളാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 12 ശതമാനത്തിന് മാത്രമാണ് അമേരിക്കയില്‍ കൊവിഡ് പിടിപെട്ടിട്ടുള്ളത്. ഇവര്‍ മരണപ്പെടുന്നത് അത്യപൂര്‍വ്വവുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.