CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 2 Seconds Ago
Breaking Now

തലയില്‍ കൈവെച്ച് ഫ്രാന്‍സും, ലോകവും; 18 മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ പാരീസ് കൊവിഡ് വേരിയന്റ് വാക്‌സിനുകളെ അപ്രസക്തമാക്കുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

പുതിയ വേരിയന്റിന് 18 മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍

വാക്‌സിനുകളെ പ്രതിസന്ധിയില്ലാക്കുന്ന കൊവിഡ് വേരിയന്റുകള്‍ ഭീഷണി ഉയര്‍ത്തുന്നതിനിടെ പുതിയ വെല്ലുവിളി. ഫ്രാന്‍സില്‍ കണ്ടെത്തിയ പുതിയ കൊവിഡ്-19 വേരിയന്റ് വാക്‌സിനുകളെ കൂടുതലായി പ്രതിരോധിക്കുന്നതിന് പുറമെ എളുപ്പത്തില്‍ പകരുന്നതുമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ഫ്രാന്‍സില്‍ മൂന്നാഴ്ച ദേശീയ തലത്തില്‍ സ്‌കൂളുകള്‍ അടച്ചും, ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പാരീസ് കൊവിഡ് വേരിയന്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. 

പുതിയ പാരീസ് കൊവിഡ് വേരിയന്റില്‍ 18 മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. ഫെബ്രുവരിയില്‍ തിരിച്ചറിഞ്ഞ പുതിയ വേരിന്റിനെ കുറിച്ച് പാരീസിലെ ഗവേഷകര്‍ അന്വേഷണം നടത്തി വരികയായിരുന്നു. 

പുതിയ വേരിയന്റിന് 18 മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതില്‍ 501വൈ, 452 മ്യൂട്ടേഷനുകളാണ് എളുപ്പത്തില്‍ പകരാനും, വാക്‌സിനുകളെ മറികടക്കാനുമുള്ള ശേഷി ഒരുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.