CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes Ago
Breaking Now

ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ല, തന്നെ പണം കൊടുത്തു വാങ്ങാനും ബിജെപിയ്ക്കാകില്ല ; കമല്‍ഹാസന്‍

കേരളത്തില്‍ പണറായി മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ ഫിലോസഫിയും പ്രവര്‍ത്തനങ്ങളും തനിക്കിഷ്ടമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിണ്ടും ബിജെപിക്കെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍. ബിജെപിയുമായി ഒരുക്കലും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ രാഷ്ട്രീയമുണ്ടായിരിക്കാമെന്നും കമല്‍ പറഞ്ഞു. 

തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ പാര്‍ട്ടികളും തമ്മില്‍ വലിയ വ്യത്യസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. സഖ്യത്തിനായി കോണ്‍ഗ്രസും കമ്മ്യണിസ്റ്റും തന്നെയാണ് സമീപിക്കേണ്ടത്. താന്‍ അങ്ങോട്ടല്ല പോകേണ്ടത്. തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങി, അവരുമായും താന്‍ സംവദിച്ചിരുന്നു. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനായാണ് താന്‍ പരിശ്രമിക്കുന്നതെന്നും കമല്‍ പറഞ്ഞു.

രജനികാന്തുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത് സൗഹൃദപരമായിരുന്നു. എംഎന്‍എമ്മിലേക്ക് ഇല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരളത്തില്‍ പണറായി മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ ഫിലോസഫിയും പ്രവര്‍ത്തനങ്ങളും തനിക്കിഷ്ടമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.