CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 7 Seconds Ago
Breaking Now

സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേത് ഉള്‍പ്പെടെ 553 മില്ല്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു! മറ്റ് രണ്ട് സ്ഥാപകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുറത്തുവിട്ടു

ശനിയാഴ്ച ഡാറ്റ ഹാക്കര്‍ ഫോറസില്‍ ചോര്‍ത്തപ്പെട്ടതോടെ സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ്

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേത് ഉള്‍പ്പെടെ 553 മില്ല്യണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പുറത്തുവിട്ട് ഹാക്കര്‍മാര്‍. സക്കര്‍ബര്‍ഗിന്റെ സെല്‍ഫോണ്‍ നമ്പറിന് പുറമെ താമസസ്ഥലം, വിവാഹ വിവരങ്ങള്‍, ജന്മദിനം, ഫേസ്ബുക്ക് യൂസര്‍ ഐഡി എന്നിവയും മോഷ്ടിക്കപ്പെട്ട് ഒരു ഹാക്കര്‍ ഫോറത്തില്‍ പ്രസിദ്ധീകരിച്ചതായി സൈബര്‍ റിസേര്‍ച്ചര്‍ ഡേവ് വാക്കര്‍ സ്ഥിരീകരിച്ചു. 

ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂഗ്‌സ്, ഡസ്റ്റിന്‍ മോസ്‌കോവിട്‌സ് എന്നിവരുടെയും സമാന വിവരങ്ങള്‍ ചോര്‍ന്ന കൂട്ടത്തിലുണ്ട്. 2019ല്‍ പുറത്തുവന്ന പഴയ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു. ഈ വിഷയം 2019 ആഗസ്റ്റില്‍ കണ്ടെത്തി, ശരിയാക്കിയിട്ടുള്ളതാണ്, വക്താവ് കൂട്ടിച്ചേര്‍ത്തു. 

ജനുവരി മുതല്‍ ഹാക്കര്‍ സര്‍ക്കിളില്‍ പ്രചരിക്കുന്ന നമ്പറുകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ഡാറ്റയെന്ന് ഇസ്രയേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്ക് സഹസ്ഥാപകന്‍ എലോണ്‍ ഗാല്‍ പറഞ്ഞു. ഈ ഡാറ്റ സൈബര്‍ ക്രിമിനലുകള്‍ക്കിടയില്‍ വില്‍ക്കപ്പെടുകയും, വീണ്ടും മറിച്ച് വില്‍ക്കുന്നതുമാണ് നടക്കുന്നത്. 

എന്നാല്‍ ശനിയാഴ്ച ഡാറ്റ ഹാക്കര്‍ ഫോറസില്‍ ചോര്‍ത്തപ്പെട്ടതോടെ സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഏതാനും യൂറോ ഡിജിറ്റല്‍ ക്രെഡിറ്റിലാണ് വില്‍ക്കപ്പെടുന്നതെന്ന് ഗാല്‍ വ്യക്തമാക്കി. 106 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.