CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 39 Seconds Ago
Breaking Now

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, 'ഇഡ്ഡലി അമ്മ'യ്ക്ക് സ്വന്തം വീടായി

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി തമിഴ്‌നാട്ടുകാരുടെ പ്രിയങ്കരിയായ 'ഇഡ്ഡലി അമ്മ'. ആളുകള്‍ സ്‌നേഹത്തോടെ ഇഡ്ഡലി അമ്മ എന്നു വിളിക്കുന്ന കമലാദളിന്റെ കഥ സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. മഹീന്ദ്ര ഗ്രൂപ്പിന്റെ തന്നെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്‌പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ അമ്മയുടെ ആവശ്യത്തിനനുസരിച്ച് ഒരു വീട് നിര്‍മ്മിച്ച് നല്‍കുകയുമായിരുന്നു.

2019 സെപ്റ്റംബറിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന 'ഇഡ്ഡലി അമ്മ'യുടെ എന്നറയിപ്പെടുന്ന കമലാദള്‍ എന്ന സ്ത്രീയുടെ ചെയ്യുന്നത്. ഈ വീഡിയോ സ്റ്റോറി വൈറല്‍ ആയതോടെ ഇഡ്ഡലി അമ്മ തമിഴ്‌നാട്ടിലെ സുപരിചിത നാമമായി മാറുകയും ചെയ്തു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുച്ഛമായ തുകയ്ക്ക് ഇഡ്ഡലി വിറ്റുപോരുന്ന ഈ സ്ത്രീക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരും ഉണ്ടായി. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ഈ സ്ത്രീയുടെ മനോഹരമായ കഥ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

പേരുവിനടുത്തുള്ള വടിവേലം പാളയം ഗ്രാമക്കാരിയാണ് കമലാദള്‍. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകള്‍ വെറും വയറ്റില്‍ ജോലി ചെയ്യരുത് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയായിരുന്നു വെറും ഒരു രൂപക്ക് സാമ്പാറും ചട്ണിയും അടക്കം ഇഡ്ഡലി വിറ്റിരുന്നത്. കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാല്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാന്‍ മാറ്റിവെക്കാമല്ലോ എന്നാണ് ഈ കമലാദള്‍ ചോദിക്കുന്നത്.

വിറക് കത്തിച്ച് പാചകം ചെയ്ത് ഉണ്ടാക്കി തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന സ്ത്രീയുടെ വീഡിയോ കണ്ട ആനന്ദ് മഹീന്ദ്ര ഇവരുടെ ബിസിനസ്സില്‍ നിക്ഷേപം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്‍പിജി സ്റ്റൗ വാങ്ങി കൊടുക്കും എന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയുടെ വൈറല്‍ ട്വീറ്റ് കണ്ട ഭാരത് ഗ്യാസ് കോയമ്പത്തൂര്‍ ഇഡ്ഡലി അമ്മക്ക് പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

'മറ്റൊരാള്‍ക്ക് പ്രചോദനം നല്‍കുന്ന ജീവിതത്തിന്‍െ ഭാഗമാകാന്‍ വളരെ അപൂര്‍വമായേ അവസരങ്ങള്‍ ലഭിക്കാറുള്ളൂ. ഇഡ്ഡലി അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന കമലാദള്‍, തന്റെ ജീവിത കഥയുടെ ഭാഗമാകാന്‍ ഞങ്ങളെ അനുവദിച്ചതിന് അവര്‍ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു. അവള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും സ്വന്തമായി ഒരു വീട് ലഭിക്കാന്‍ പോവുകയാണ്,' ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.