CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 28 Seconds Ago
Breaking Now

ബാങ്ക് മാനേജര്‍ ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവം ; ജോലി സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ലെന്ന് കുറിപ്പ്

സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തി.

ബാങ്ക് മാനേജന്‍ കെഎസ് സ്വപ്ന ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തത് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം മൂലം. തൊഴില്‍ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വപ്ന നോട്ട് ബുക്കിലും ഡയറിയിലും എഴുതിവെച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തി. രാവിലെ 815 നാണ് സ്വപ്ന ബാങ്കില്‍ എത്തിയതെന്നാണ് കരുതുന്നത്. നിര്‍മലഗിരി കൊട്ടിക്കുന്നിന് സമീപമാണ് സ്വപ്ന മക്കള്‍ക്കൊപ്പം താമസിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സാബു മരണപ്പെടുന്നത്.

വ്യാഴാഴ്ച്ച സഹപ്രവര്‍ത്തകരാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. സ്വപ്നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ട് പോയി.

രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്ന കാബിനുള്ളില്‍ കയറി ക്യാബിന്‍ അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ ക്യാബിന്റെ വാതില്‍ തള്ളി തുറന്നു നോക്കിയപ്പോള്‍ കാബിനുള്ളിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്. തൃശൂര്‍ മുതുവറ സ്വദേശിനിയായ സ്വപ്ന കഴിഞ്ഞ സെപ്തംബറിലാണ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയത്

 




കൂടുതല്‍വാര്‍ത്തകള്‍.