CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 27 Seconds Ago
Breaking Now

ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ആളല്ല ഞാന്‍, അത്ര ഭീരുവുമല്ല ; ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

രക്തംകുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന, ആഗ്രഹിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍, എനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് കരുതുന്നില്ല.

താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഇത് തനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. ക്രൈം ഓണ്‍ലൈന്‍ എന്ന യുട്യൂബ് ചാനലാണ് സ്പീക്കര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍: 'നമസ്‌കാരം. ഈ വീഡിയോ അല്‍പരസകരമാണ്. ഞാന്‍ ഇവിടെയുണ്ടെന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങള്‍ എത്തിച്ചു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബം തകര്‍ന്നു പോയി തുടങ്ങിയ ദിവാസ്വപ്നങ്ങള്‍ പ്രചരിപ്പിക്കുന്ന നികൃഷ്ടജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു. അത് കുറെ ആളുകള്‍ ഏറ്റുപിടിച്ചു. ചിലയാളുകള്‍ വിശ്വസിച്ചിട്ടുണ്ടാകാം.

ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയംപ്രാപിക്കുന്ന ആളല്ല ഞാന്‍. അത്ര ഭീരുവുമല്ല. അന്വേഷണഏജന്‍സികള്‍ക്ക് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് ഞാന്‍ എന്നേ വ്യക്തമാക്കിയിട്ടുണ്ട്. ചിട്ടവട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു തടസവുമില്ല. എന്നാല്‍ രക്തംകുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന, ആഗ്രഹിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍, എനിക്കെതിരായ വ്യക്തിപരമായ ആക്രമണമാണെന്ന് കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു നിങ്ങള്‍ അതില്‍ പരാജയപ്പെടും.

എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്. പത്താം വയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായയാളാണ് ഞാന്‍. ഇത്തരം പ്രചരണങ്ങളുടെ മുന്നില്‍ ഞാന്‍ തല കുനിച്ചു പോകുമെന്ന് പ്രതീക്ഷിക്കേണ്ട. നിങ്ങളാരും അത് വിശ്വസിക്കരുത്. എല്ലാം കളവാണ്. അസംബന്ധമാണ്. എനിക്ക് പനി പിടിച്ചിട്ടുണ്ട്. അത് സത്യമാണ്. ഇന്ന് വൈകുന്നേരമാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്ന കാര്യം അറിഞ്ഞത്. അത് തള്ളി കളയുക. അതിനൊപ്പം ഇത്തരം മാധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കേരളം തീരുമാനിക്കട്ടെയെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.'

 




കൂടുതല്‍വാര്‍ത്തകള്‍.