CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 5 Seconds Ago
Breaking Now

കെ. എം.മാണി സാറിന്റെ അനുസ്മരണം ബ്രിസ്റ്റോളില്‍

ബ്രിസ്റ്റോള്‍: പ്രവാസി കേരളാകോണ്‍ഗ്രസ്സ് (എം) യു.കെ യുടെ ബ്രിസ്റ്റോള്‍ ഘടകം മാണിസാര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം അനുവദനീയമായ 6 പേര്‍ക്ക് മാത്രമാണ് ഇത്തവണ പുഷ്പാര്‍ച്ചനയില്‍ പന്കുചേരാനായത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ വിപുലമായ രീതിയില്‍ 'കാരുണ്യദിനം' നടത്തുവാന്‍ തീരുമാനിച്ചു. മാനുവല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കമ്മറ്റിയംഗങ്ങളായ പി.കെ.രാജുമോന്‍, ജയിംസ് ഫിലിപ്പ് കുന്നുംപുറം, ജോമോന്‍ സെബാസ്റ്റ്യന്‍ ചക്കുംകുഴിയില്‍ , ബ്രിസ്റ്റോള്‍ യൂണിറ്റ് പ്രതിനിധികളായ റോജി ചങ്ങനാശ്ശരി , ഡേവിഡ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേരിട്ടും 'ഗൂഗിള്‍ മീറ്റ്' ലൂടെ നാഷണല്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുന്കല്‍, ജനറല്‍ സെക്രട്ടറി ( ഓഫീസ് ചാര്‍ജ്) റ്റോമിച്ചന്‍ കൊഴുവനാല്‍ , നാഷണല്‍ ജനറല്‍ സെക്രട്ടറിമാരായ സി. എ. ജോസഫ്, ബന്നി അമ്പാട്ട്, ജിജോ അരയത്ത് , നാഷണല്‍ കമ്മറ്റിയംഗങ്ങളായ റ്റോം തോമസ്, ജോര്‍ജ് സഖറിയാസ്, ബ്രിസ്റ്റോള്‍ ഘടകത്തിലെ വിവിധ ഏരിയാ പ്രസിഡന്റുമാരായ സി. എം.മത്തായി ചക്കാലപ്പടവില്‍,ബിജു ജോസഫ്, ഗ്രേയ്‌സണ്‍ മുപ്രാപിള്ളില്‍,റോണി ജോസഫ് ,ജെജിസണ്‍ ജോസ് എന്നിവരും പന്‌കെടുത്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.