ഒരു മില്ല്യണ്‍ കൊവിഡ്-19 മരണങ്ങളെന്ന ദുരന്ത നാഴികക്കല്ല് താണ്ടി യൂറോപ്പ്. ഈ മരണസംഖ്യ യൂറോപ്യന്‍ ഭൂഖണ്ഡം കടന്നതായി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥന് ഡോ. ഹാന്‍സ് ക്ലൂഗാണ് വെളിപ്പെടുത്തിയത്. അതേസമയം യൂറോപ്പിലെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 1.6 മില്ല്യണ്‍ പുതിയ കേസുകളാണ് ഒരാഴ്ച കൊണ്ട് മേഖലയില്‍ രേഖപ്പെടുത്തുന്നത്.
കൊവിഡ്-19 വാക്സിന് സൃഷ്ടിക്കുന്ന ബ്ലഡ് ക്ലോട്ട് സംബന്ധിച്ച ഭീതി വലിയ കാര്യമല്ലെന്ന് ഡോ. ക്ലൂഗ് വ്യക്തമാക്കി. ആസ്ട്രാസെനെകയുടെ കൊറോണാവൈറസ് വാക്സിനേക്കാള്‍ അപകടമാണ് കൊവിഡ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിരവധി രാജ്യങ്ങളില്‍ രോഗവ്യാപനം കുറയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. പ്രായമായവരില്‍ ഈ കണക്ക് കുത്തനെ കുറയുന്നുണ്ട്, ഗ്രീസ് സന്ദര്‍ശനത്തിനെത്തിയ ഡോ. ക്ലൂഗ് പറഞ്ഞു. വാക്സിനുകളില്‍ മുന്‍ഗണന നല്കിയ 80ന് മുകളില്‍ പ്രായമുള്ളവരില്‍ കൊവിഡ് മരണങ്ങള് 30 ശതമാനത്തോളമാണ് കുറഞ്ഞത്.
ആസ്ട്രാസെനെക വാക്സിന് കൊവിഡ് -19 ഹോസ്പിറ്റല്‍ പ്രവേശനവും, മരണങ്ങളും തടയാന്‍ ഫലപ്രദമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്ട്രാസെനെക വാക്സിന് ആദ്യ ഡോസ് സ്വീകരിക്കുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്യുഎച്ച്ഒ ഉദ്യോഗസ്ഥന്റെ വിശദീകരണം.
പല യൂറോപ്യന്‍ രാജ്യങ്ങളും ആസ്ട്രാസെനെക വാക്സിന് ഉപയോഗം നിര്‍ത്തിവെച്ചിരിക്കുകയാണ്. ജര്‍മ്മനി 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ വാക്സിന് നല്‍കുന്നില്ല.