CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 40 Seconds Ago
Breaking Now

മനോരമയ്ക്കും കുരു പൊട്ടി ; ട്രെയ്‌ലറിന് മികവില്ലെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി അലി അക്ബര്‍

അലി അക്ബര്‍ ചിത്രം പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മമധര്‍മ്മ എന്ന അലി അക്ബറിന്റെ തന്നെ നിര്‍മ്മാണ കമ്പനി വഴി പ്രേക്ഷകരില്‍ നിന്നും പിരിച്ച തുകയ്ക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏകദേശം 70 ലക്ഷം മുടക്കിയെടുത്ത ചിത്രത്തിന്റെ ട്രെയ്‌ലറിന് അതിന്റെ മികവില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനോരമ ഓണ്‍ലൈന്‍ ചെയ്ത വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്.

'മനോരമയ്ക്കും കുരുപൊട്ടി' എന്നാണ് വാര്‍ത്ത പങ്കുവെച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അലി അക്ബറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രേക്ഷകന്‍ സിനിമ സീരിയല്‍ പോലെ ആവരുത് എന്ന് അലി അക്ബറിനോട് കമന്റിലൂടെ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.