CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 55 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും നീളമേറിയ മുടിക്കാരി ഒടുവില്‍ കത്രികയെടുത്തു; 6 അടി 6.7 ഇഞ്ച് നീളമുള്ള മുടി മുറിച്ച് ഹോളിവുഡ് മ്യൂസിയത്തിന് ദാനം ചെയ്തു

റെക്കോര്‍ഡുകള്‍ കീഴടക്കിയ മുടി മുറിച്ച് ഹോളിവുഡ് മ്യൂസിയത്തിന് ദാനം ചെയ്യാനാണ് കൗമാരക്കാരിയുടെ തീരുമാനം

ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയെന്ന റെക്കോര്‍ഡ് സൂക്ഷിച്ച കൗമാരക്കാരി ഒടുവില്‍ മുടി മുറിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് റെക്കോര്‍ഡുകാരി നിളാന്‍ഷി പട്ടേല്‍ മുടി വെട്ടിയത്. ഗുജറാത്തിലെ മൊദാസയില്‍ നിന്നുള്ള നിളാന്‍ഷി 2018 മുതല്‍ ഈ റെക്കോര്‍ഡ് കൈവശം വെയ്ക്കുന്നുണ്ട്. വെറും 16-ാം വയസ്സില്‍ മുടിയുടെ നീളം 5 അടി 7 ഇഞ്ചിലേക്ക് വളര്‍ന്നതോടെയായിരുന്നു ഇത്. 

കഴിഞ്ഞ ജൂലൈയില്‍ 18 വയസ്സ് തികഞ്ഞപ്പോള്‍ മുടി വീണ്ടും വളര്‍ന്ന് 6 അടി 6.7 ഇഞ്ച് നീളം കൈവരിച്ചിരുന്നു. ഇതോടെ ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരിയെന്ന സ്ഥാനം നിളാന്‍ഷി അരക്കിട്ടുറപ്പിച്ചു. ആറാം വയസ്സില്‍ ഹെയര്‍ഡ്രെസറില്‍ നിന്നും മോശം അനുഭവം നേരിട്ടതോടെയാണ് മുടിവെട്ടേണ്ടെന്ന തീരുമാനം ഈ പെണ്‍കുട്ടി കൈക്കൊണ്ടത്. 

12 വര്‍ഷം ഈ നിലപാടില്‍ അടിയുറച്ച് നിന്നപ്പോള്‍ മുടിയുടെ നീളവും കൂടി. ഒടുവില്‍ റെക്കോര്‍ഡുകള്‍ കീഴടക്കിയ മുടി മുറിച്ച് ഹോളിവുഡ് മ്യൂസിയത്തിന് ദാനം ചെയ്യാനാണ് കൗമാരക്കാരിയുടെ തീരുമാനം. 'മുടിയാണ് എനിക്ക് എല്ലാം നല്‍കിയത്. ഇനി ഇത് തിരികെ നല്‍കാനുള്ള സമയമാണ്', കൂറ്റന്‍ മുടിക്കെട്ട് മുറിക്കവെ നിളാന്‍ഷി പ്രതികരിച്ചു. 

മകളുടെ മുടിയിഴകള്‍ പരിപാലിക്കുന്ന ഡ്യൂട്ടി ഏറ്റെടുത്തിരുന്ന അമ്മ കാമിനിബെന്നിനാണ് മുടി മുറിച്ചതില്‍ നിരാശയുള്ളത്. 266 ഗ്രാം വരുന്ന മുടി ഹോളിവുഡിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ടിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ഇതിന് ശേഷം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മ്യൂസിയത്തിലേക്ക് മാറ്റും. 




കൂടുതല്‍വാര്‍ത്തകള്‍.