CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 34 Seconds Ago
Breaking Now

2021 ല്‍ വീണ്ടും ചരിത്രം കുറിക്കാന്‍ ബ്രിസ്റ്റോള്‍ എസസ് ക്രിക്കറ്റ് ക്ലബ്

ബ്രിസ്‌റ്റോള്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗില്‍ മികച്ച ക്രിക്കറ്റ് കളിയിലൂടെ ലീഗ് ചാമ്പ്യന്‍സും റണ്ണേഴ്‌സ് അപ്പ് ആയി ചരിത്രയാത്ര തുടരുന്ന ബ്രിസ്റ്റോള്‍ ആസസ് 2021 സെഷന്‍ ല്യൂട്ടര്‍ സ്‌ക്വാഡ് ഫ്രണ്ട്‌ലി മാച്ചില്‍ കൂടി 17ാം തിയതി തുടക്കം കുറിക്കുന്നു. ബ്രിസ്റ്റോളിലെ എല്ലാ കായിക പ്രേമികളേയും ഏസസ് ആഷ്ടണ്‍ പാര്‍ക്ക് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ബ്രിസ്റ്റോള്‍ ഏസസിന് വേണ്ടി യുകെയുടെ പലഭാഗത്തു നിന്നു സാറ്റര്‍ഡേ ലീഗും സണ്‍ഡേ ലീഗും കളിക്കാന്‍ വളരെ താത്പര്യത്തോടെ വരുന്നത് ഏസസ് ക്ലബിനോടുള്ള അതി സ്‌നേഹം ഒന്നുകൊണ്ട് മാത്രമാണ്. മികച്ച നേതൃത്വം, ഉത്തരവാദിത്വം , അവസരോചിതം, മികച്ച കോച്ചിങ്ങ് എന്നിങ്ങനെയെല്ലാമാണ് ഏസസ് ക്രിക്കറ്റ് ക്ലബിന്റെ പ്രത്യേകത. കുടുംബമായി വന്ന് ടീമിന്റെ വിജയ പരാജയങ്ങള്‍ പങ്കിടേണ്ടത് എസസ് ഫാമിലിയുടെ പ്രത്യേകതയാണ്. ബ്രിസ്റ്റോള്‍ ഏസസ് എല്ലാ വര്‍ഷവും ഫാമിലി മീറ്റ് പ്രത്യേകമായി നടത്താറുണ്ട്. ബ്രിസ്റ്റോള്‍ ഏസസ് പുതിയതായി നാട്ടില്‍ നിന്നോ മറ്റ് യുകെയുടെ ഭാഗത്തു നിന്നോ ബ്രിസ്‌റ്റോളില്‍ വന്ന് ഏസസിന്റെ ഭാഗമായാല്‍ വളരെ നല്ല രീതിയില്‍ ബ്രിസ്‌റ്റോള്‍ ലൈഫിലേക്ക് എത്രയും പെട്ടെന്ന് ചേരുന്നതിനായി വര്‍ഷങ്ങളായി പ്രയത്‌നിക്കുന്നു. 

ആസസ് ക്രിക്കറ്റ് ക്ലബ് വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

 

 

 




കൂടുതല്‍വാര്‍ത്തകള്‍.