CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 23 Seconds Ago
Breaking Now

കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' നാളെ 2 മണിയ്ക്ക് ; മലയാളത്തിന്റെ മഹാനടന്‍ ആശംസകളുമായെത്തുന്നു..

കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' ഞായറാഴ്ച 2 PM ന് നടക്കുകയാണ്. മലയാളത്തിന്റെ  മഹാനടന്‍ മോഹന്‍ലാല്‍ പ്രസ്തുത പരിപാടിക്ക് ആശംസകളുമായെത്തുന്നു. ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് ആരംഭിക്കും. യുകെയിലെയും അയര്‍ലണ്ടിലേയും ആയിരക്കണക്കിനാളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'വിസ്മയ സാന്ത്വനം' എന്ന പേരിലുള്ള വിസ്മയ പ്രോഗ്രാം കാണുവാനായി. പരിമിതികളെപോലും പടവുകളാക്കി മാറ്റി ഇന്ദ്രജാലത്തിന്റെ മായകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ഭുത പ്രകടനം വീക്ഷിക്കാന്‍. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുമായിരുന്ന ഭിന്നശേഷിയുള്ളവരെ  പ്രോല്‍സാഹിപ്പിക്കുവാന്‍ ശ്രീ.ഗോപിനാഥ് മുതുകാടെന്ന ലോക പ്രശസ്ത മാന്ത്രികന്‍ സ്വന്തം ജീവിതം പൂര്‍ണമായും മാറ്റി വച്ചിരിക്കുന്നു. അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ട്. അത് സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹത്തോടൊപ്പം നമുക്കും കഴിയുംവിധം സഹകരിക്കാം, പിന്തുണയ്ക്കാം.

  ഭിന്നശേഷിക്കാരായ കുട്ടികളെ  പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. നമ്മള്‍ പരിപൂര്‍ണരായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഭാഗ്യത്തിന്റെ കൂടെ ആ  ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേര്‍ത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.

ചെറിയ പരിമിതികളില്‍ പോലും മനസ്സ് തളര്‍ന്നു ജീവിക്കുന്നവര്‍ ധാരാളമുള്ള ഈ ലോകത്തില്‍  അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയര്‍ച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവന്‍ പ്രചോദനം നല്‍കുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓണ്‍ലൈന്‍ വഴി കാണാന്‍ യുകെ യിലെയും അയര്‍ലണ്ടിലെയും സുമനസ്സുകളും കലാസ്‌നേഹികളുമായ എല്ലാവര്‍ക്കും ഒരു അവസരം ഒരുങ്ങുകയാണ്.

യുക്മയുടെ ആഭിമുഖ്യത്തില്‍ യുകെയിലെയും അയര്‍ലണ്ടിലേയും എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യന്‍ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേല്‍നോട്ടത്തില്‍ ഉള്ള മാജിക് അക്കാദമിയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് 'വിസ്മയ സാന്ത്വനം'.

ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിര്‍മാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളില്‍ പരിശീലനംനടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയില്‍ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍. മാജിക് അക്കാഡമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍, ഭിന്നശേഷിക്കാരുടെ സര്‍വ്വതോന്‍മുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രില്‍ 18 നു ഞായറാഴ്ച യുകെ സമയം 2 PM നും  ഇന്ത്യന്‍ സമയം 6.30 PM നുമാണ്. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ ഇത് കാണാനാവും. 

'വിസ്മയ സാന്ത്വനം' പരിപാടിയില്‍ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് യുകെയിലെയും അയര്‍ലണ്ടിലേയും എല്ലാ നല്ലവരായ സുഹൃത്തുക്കളോടും, കലാപ്രേമികളോടും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

'വിസ്മയ സാന്ത്വനം' പരിപാടി കാണുവാനാഗ്രഹിക്കുന്നവരും അല്ലാതെയുള്ള എല്ലാവരും ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Diffrent Art Cetnre (DAC), മാജിക് പ്ലാനറ്റിനെക്കുറിച്ചും കൂടുതലറിയുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടും.

https://www.differentartcetnre.com/vismayasaanthwanam/ukireland/180421

ദിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനുള്ള കാരുണ്യ പ്രവര്‍ത്തിയില്‍  സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സംഭാവന കൊടുക്കാവുന്നതാണ്.  

https://fundraisers.giveindia.org/fundraisers/vismayasaanthwanammagicbeyondbarriersuk

 

Sajish Tom

അലക്‌സ് വര്‍ഗ്ഗീസ്
കൂടുതല്‍വാര്‍ത്തകള്‍.