CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 39 Seconds Ago
Breaking Now

ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാര്‍ഥ വൈറസുകള്‍: ഡോ.ബിജു

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കുംഭ മേളയും തൃശ്ശൂര്‍ പൂരവും പോലുള്ള പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ സംവിധായകന്‍ ഡോ.ബിജു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിലും ഇത്തരം പരിപാടികള്‍ക്ക് അനുവാദം നല്‍കുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ത്ഥ വൈറസുകളെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഡോ.ബിജു പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു…

ഇനി….

അവിടെ കുംഭ മേള…

ഇവിടെ തൃശൂര്‍ പൂരം….

എന്തു മനോഹരമായ നാട്….

ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….

ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…

കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം …

 




കൂടുതല്‍വാര്‍ത്തകള്‍.