CURRENCY RATE -
1 GBP :
103.30 INR
1 EUR :
89.00 INR
1 USD :
73.28 INR
Last Updated :
3 Minutes 34 Seconds Ago
Breaking Now

ഏഴ് ദശകത്തിനിടെ ആദ്യമായി ഫിലിപ്പ് അരികിലില്ലാത്ത ഒരു പിറന്നാള്‍; രാജ്ഞി 95-ാം പിറന്നാള്‍ ദിനം കഴിച്ചുകൂട്ടും 'ഭര്‍ത്താവില്ലാതെ'! ഈ ആഴ്ച പുതിയ ബര്‍ത്ത്‌ഡേ ചിത്രം പുറത്തുവിടില്ല, അരികില്‍ ഉണ്ടാവുക സുപ്രധാന ജീവനക്കാര്‍ മാത്രം; റൊട്ടേഷന്‍ വ്യവസ്ഥയില്‍ രാജ്ഞിക്ക് കമ്പനി നല്‍കാന്‍ കുടുംബാംഗങ്ങള്‍

ഔദ്യോഗിക ദുഃഖാചരണം കഴിഞ്ഞാല്‍ രാജ്ഞി ഔദ്യോഗിക കാര്യങ്ങളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ

ഈ ആഴ്ച പിറന്നാള്‍ ആഘോഷിക്കേണ്ട ദിവസം രാജ്ഞി സ്മരിക്കുക തനിക്കൊപ്പം ഏഴ് ദശകത്തോളം കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെ കുറിച്ചാകും. ഇത്രയും കാലത്തിനിടെ ആദ്യമായി ഫിലിപ്പ് രാജകുമാരന്‍ അരികിലില്ലാതെ തനിച്ച് തന്റെ 95-ാം പിറന്നാള്‍ ദിനം കഴിച്ചുകൂട്ടേണ്ടി വരും. ബുധനാഴ്ച പിറന്നാള്‍ ദിനത്തില്‍ വിന്‍ഡ്‌സര്‍ 'ബബ്ബിളില്‍' പെടുന്ന വിരലില്‍ എണ്ണാവുന്ന ജീവനക്കാരാണ് വിധവയായ രാജ്ഞിക്കൊപ്പം ഉണ്ടാവുക. 

ബര്‍ത്ത്‌ഡേ ദിനത്തില്‍ പുതിയ പോര്‍ട്രെയിറ്റ് പുറത്തുവിടാനുള്ള പദ്ധതി തല്‍ക്കാലം മാറ്റിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ വിടവാങ്ങലിന് ശേഷം ഔദ്യോഗിക ദുഃഖാചരണത്തിലാണ്. സന്തോഷപൂര്‍വ്വം ആഘോഷിക്കേണ്ട ദിനം ഇക്കുറി ദുഃഖം നിറഞ്ഞ അവസരത്തിലാണ് തേടിയെത്തിരിക്കുന്നത്. ഇതോടൊപ്പം ഹാരി, വില്ല്യം രാജകുമാരന്‍മാര്‍ തമ്മില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സംസാരിച്ചത് കുടുംബത്തിലെ സുപ്രധാന ഭിന്നിപ്പ് ഒഴിവാക്കുന്നതിന്റെ തുടക്കമാകുമെന്നാണ് കരുതുന്നത്. 

ഇരുവരും തമ്മില്‍ ഏറെ നേരം സംസാരിച്ചതായും, അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് യുഎസിലേക്ക് മടങ്ങിപ്പോകുന്നത് ഹാരി അല്‍പ്പം വൈകിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഫിലിപ്പ് വിടവാങ്ങിയ അവസരത്തില്‍ രാജ്ഞിയുടെ പിറന്നാളിന് ആചാരപരമായി നടത്തുന്ന ഹൈഡ് പാര്‍ക്കിലെ ആചാരപരമായ 41- ഗണ്‍, 21- ഗണ്‍ സല്യൂട്ട് റദ്ദാക്കിയതായി ഡിഫന്‍സ് മിനിസ്ട്രി വ്യക്തമാക്കി. 

ഔദ്യോഗിക ദുഃഖാചരണം കഴിഞ്ഞാല്‍ രാജ്ഞി ഔദ്യോഗിക കാര്യങ്ങളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. സഹായികള്‍ വിന്‍ഡ്‌സറില്‍ നിന്നും മറ്റുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്. രാജ്ഞിക്ക് പിന്തുണ ആവശ്യമാകുന്ന ഘട്ടത്തില്‍ ഇത് നല്‍കാന്‍ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.