CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 14 Seconds Ago
Breaking Now

നാഗാര്‍ജുന ചിത്രത്തില്‍ റോ ഏജന്റായി നടി കാജല്‍ അഗര്‍വാള്‍

നാഗാര്‍ജുന നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ റോ ഏജന്റായി നടി കാജല്‍ അഗര്‍വാള്‍. അടിമുടി പുതിയ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ഈ മാസം ഒടുവില്‍ ചിത്രീകരണം ആരംഭിക്കും. പ്രവീണ്‍ സത്തരുവാണ് സംവിധായകന്‍. ചിത്രത്തിനായി റൈഫിള്‍ ഷൂട്ടിങ്ങും മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുകയാണ് കാജല്‍ അഗര്‍വാള്‍.

ഒരു ദൗത്യത്തില്‍ നാഗാര്‍ജുനയെ സഹായിക്കുന്നതാണ് കാജലിന്റെ റോള്‍. മുന്‍ റോ ഏജന്റാണ് നാഗാര്‍ജുന വേഷമിടുന്നത്. മികച്ച സ്‌ക്രീന്‍ പ്രസന്‍സുള്ള നായകിയെ ആയിരുന്നു ആവശ്യം അതുകൊണ്ടാണ് കാജലിനെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പ്രവീണ്‍ പറഞ്ഞു. ശ്രീ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവയിലാണ് ചിത്രത്തിന്റെ ചിത്രീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.