താന്‍ എസ്.ഡി.പി.ഐ ആണെന്ന തരത്തില്‍ പ്രചരിച്ച പോസ്റ്റര്‍ രാഷ്ട്രീയ ക്രിമിനിലസത്തിന്റെ ഭാഗമാണെന്ന് അമ്പലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്. സലാം. പച്ചയായ വര്‍ഗീയ പ്രചരണമാണ് നടന്നതെന്നും സലാം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിമും ബി.ജെ.പി സ്ഥാനാര്‍ഥി ക്രിസ്ത്യനും ആണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി മാത്രമാണ് ഹിന്ദുവെന്നും ഹിന്ദുക്കളുടെ വോട്ടുകള്‍ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ജനാധിപത്യ മര്യാദയില്ലാത്ത പ്രവൃത്തിയാണിതെന്നും എച്ച്. സലാം പറഞ്ഞു.
മന്ത്രി ജി. സുധാകരന് ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ടെന്ന് എച്ച്. സലാം പറഞ്ഞു. ഇക്കാര്യം അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. സി.പി.എം പ്രവര്‍ത്തിക്കുന്നത് സമൂഹത്തിലാണ്. തെറ്റുകള്‍ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ ആരോപണം ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടി ചില കാര്യങ്ങളുണ്ട്. അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയുമെന്നും എച്ച്. സലാം വ്യക്തമാക്കി.