CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 10 Seconds Ago
Breaking Now

'ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം'; വിചിത്ര ഉത്തരവുമായി കാസര്‍ഗോഡ് കളക്ടര്‍

പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.

കോവിഡിനെ പ്രതിരോധിക്കാന്‍ വിചിത്ര ഉത്തരവുമായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്. ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ രേഖയോ വേണമെന്നാണ് നിര്‍ദേശം. ഇതിനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. ശനിയാഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാവുമെന്നും ഉത്തരവില്‍ പറയുന്നു.

'14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ്19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.' പത്രക്കുറിപ്പില്‍ പറയുന്നു

ജില്ലയിലെ വിവിധ ടൗണുകളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.