CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 23 Seconds Ago
Breaking Now

ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു; രണ്ടാം ഘട്ട വ്യാപനം ഇന്ത്യയില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വിര്‍ച്വല്‍ യോഗങ്ങള്‍ സംഘടിപ്പിക്കും

നരേന്ദ്ര മോദിയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാവി ഇന്ത്യ-യുകെ പദ്ധതികള്‍ സംബന്ധിച്ച് സംസാരിക്കുമെന്ന് യുകെ പ്രധാനമന്ത്രിയുടെ ഓഫീസ്

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. ഇന്ത്യയില്‍ രണ്ടാം ഘട്ട കൊവിഡ്-19 വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഏപ്രില്‍ അവസാനത്തോടെയാണ് ബോറിസ് ഇന്ത്യയില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. 

എന്നാല്‍ രാജ്യത്തെ കൊവിഡ്-19 സ്ഥിതിഗതികള്‍ മാറിമറിഞ്ഞ സാഹചര്യത്തിലാണ് ഇത് മാറ്റിവെച്ചത്. ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ നിലപാട് പങ്കുവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

അതേസമയം ഇന്ത്യ-യുകെ ബന്ധം പുതുക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഇരുവിഭാഗങ്ങളും വിര്‍ച്വല്‍ യോഗങ്ങള്‍ക്ക് തുടക്കമിടുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശന ദിനങ്ങളുടെ എണ്ണം ചുരുക്കിയിരുന്നു. 

കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാവി ഇന്ത്യ-യുകെ പദ്ധതികള്‍ സംബന്ധിച്ച് സംസാരിക്കുമെന്ന് യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.